കൊയിലാണ്ടി ഹാർബർ: സമരം പിൻവലിച്ചു

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തി​െൻറ നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് ഹാർബർ വികസന സംയുക്ത സമിതി നടത്തുന്ന സമരം പിൻവലിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയിൽ സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സമിതി ചെയർമാൻ വി.എം. രാജീവൻ, കൺവീനർ പി.പി. പുരുഷോത്തമൻ എന്നിവർ അറിയിച്ചു. ഈ മാസം നാലിനാണ് സമരം തുടങ്ങിയത്. നിലവിലെ പാർക്കിങ് ഏരിയ ഉയർത്തും. കസ്റ്റംസ് റോഡിലെ ഓവുചാൽ വഴി വരുന്ന മലിനജലം ശുദ്ധീകരിച്ച് പുറം തള്ളും. തെക്കുഭാഗത്ത് കെട്ടിക്കിടക്കുന്ന ചളി പൂർണമായും മാറ്റും. ഹാർബറിനുള്ളിലെ ചളിയും മണ്ണും നീക്കുകയും ആഴം കൂട്ടുകയും ചെയ്യും എന്നിവയാണ് ഒത്തുതീർപ്പ് ധാരണകൾ 2006 ഡിസംബർ 16നാണ് ഹാർബർ നിർമാണ പ്രവൃത്തി തുടങ്ങിയത്. മൂന്നു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 12 വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തുടക്കംമുതലേ വിവിധ കാരണങ്ങളാൽ നിർമാണത്തിന് തടസ്സം നേരിട്ടിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഹാർബർ എന്നായിരുന്നു നിർമാണഘട്ടത്തിലെ പ്രഖ്യാപനം. പിന്നീട് ഹാർബറി​െൻറ പ്രധാന ഘടകമായ പുളിമുട്ടി​െൻറ വലുപ്പം ഗണ്യമായി കുറച്ചു. ഇതു വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. തുടർന്ന് വലുപ്പം കുറച്ചു കൂടെ വർധിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.