അനധികൃതമായി താമസത്തിനു കൊടുത്ത അഞ്ച്​ കെട്ടിടങ്ങൾ അടച്ചുപൂട്ടി

കുറ്റ്യാടി: കായക്കൊടി തളീക്കരയിൽ ആരോഗ്യകരമല്ലാത്ത ചുറ്റുപാടിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക്‌ താമസത്തിനു കൊടുത്ത അഞ്ച് കെട്ടിടങ്ങൾ റവന്യൂ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് അടച്ചുപൂട്ടി. ദുരന്തനിവാരണ നിയമപ്രകാരം കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് അടച്ചുപൂട്ടൽ നടപടി. ഈ കെട്ടിടങ്ങൾ കലക്ടറും ഡി.എം.ഒയും സന്ദർശിച്ചിരുന്നു. ഇതിൽ ഒന്നിന് പഞ്ചായത്തി​െൻറ നമ്പർ പോലുമില്ലാത്തതാണ്. ആരോഗ്യ വകുപ്പി​െൻറ പരിശോധനയിൽ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പലരും മന്ത് രോഗ ബാധിതരാണെന്ന് കണ്ടെത്തിയതോടെ ജനകീയ കൂട്ടായ്മ പ്രവർത്തകരാണ് നിയമനടപടികളുമായി രംഗത്തിറങ്ങിയത്. അടച്ചുപൂട്ടുന്ന കെട്ടിടത്തിലേക്ക് ഉടമ രഹസ്യ വഴിയുണ്ടാക്കിയത് അധികൃതർ കണ്ടെത്തി അടപ്പിച്ചു. കെട്ടിടം അടച്ചതോടെ ഒരു ഉടമ ത​െൻറ വീട് ഇതര സംസ്ഥാനക്കാർക്ക് താമസിക്കാൻ നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.