മേപ്പയൂർ ഹൈസ്കൂൾ അധികൃതരുടെ നിലപാട് പ്രതിഷേധാർഹം ^മുസ്​ലിം ലീഗ്​

മേപ്പയൂർ ഹൈസ്കൂൾ അധികൃതരുടെ നിലപാട് പ്രതിഷേധാർഹം -മുസ്ലിം ലീഗ് മേപ്പയൂർ: മേപ്പയൂർ ഗവൺമ​െൻറ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് വൻതോതിൽ പണം പിരിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചതിനെതിരെ സ്കൂൾ അധികൃതരും പി.ടി.എയും നടത്തിയ പ്രതികരണം രക്ഷിതാക്കളോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ഉയർത്തിയ ആരോപണങ്ങൾക്ക് വസ്തുതാപരമായി മറുപടി പറയുന്നതിനു പകരം ധിക്കാരത്തി​െൻറ ഭാഷ ഉപയോഗിക്കുന്നത് സ്കൂൾ അധികൃതർക്ക് ചേർന്നതല്ല. സ്കൂൾ പ്രവേശനത്തിന് വൻതോതിൽ പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് രക്ഷിതാക്കൾ നിരന്തരമായി ആക്ഷേപം ഉന്നയിച്ചതി​െൻറ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് വിഷയം അധികൃതരുടെ മുന്നിൽ ഉന്നയിച്ചത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ന്യായമായും ലഭിക്കേണ്ട നീതിക്കുവേണ്ടി ശബ്ദിക്കുന്നത് എങ്ങനെയാണ് സ്കൂൾവിരുദ്ധ പ്രവൃത്തിയാവുന്നതെന്ന് അധികൃതർ വിശദീകരിക്കണം. ഇക്കാര്യത്തിൽ മേപ്പയൂരിലെ പൊതുജന വികാരത്തെ ധിക്കരിച്ച് സ്കൂൾ അധികൃതർ മുന്നോട്ടുപോയാൽ ശക്തമായ പ്രത്യക്ഷസമരത്തിന് പാർട്ടി നേതൃത്വം കൊടുക്കും. യോഗത്തിൽ വി. മുജീബ് അധ്യക്ഷത വഹിച്ചു. ടി.കെ.എ. ലത്തീഫ്, സി.പി. അബ്ദുല്ല, അൻവർ കുന്നങ്ങാത്ത്, യു.കെ. അബ്ദുല്ല, കെ.കെ. മൊയ്തീൻ, കുന്നങ്ങാത്ത് മൊയ്തീൻ, കെ.എം. കുഞ്ഞമ്മദ് മദനി, കെ.എം.എ. അസീസ്, കെ.കെ. അബ്ദുൽ ജലീൽ, പി.പി.സി. മൊയ്തീൻ, കീഴ്പോട്ട് മൊയ്തീൻ, ടി.എം. മായൻകുട്ടി, പി. അബ്ദുല്ല, സി. ഫൈസൽ, അജ്നാസ് കാരയിൽ, കെ.പി. മുനീർ, മുഹമ്മദ് ചാവട്ട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.