പന്തീരിക്കര പനി മരണം: സാധ്യമായതെല്ലാം ചെയ്യും-^മന്ത്രി

പന്തീരിക്കര പനി മരണം: സാധ്യമായതെല്ലാം ചെയ്യും--മന്ത്രി പേരാമ്പ്ര: പന്തീരിക്കര സൂപ്പിക്കടയിൽ വൈറൽ പനി പടർന്നുപിടിക്കാതിരിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. മൂന്നു പേർ മരിച്ചതിനെ തുടർന്ന് കടിയങ്ങാട് ചങ്ങരോത്ത് പഞ്ചായത്ത് ഹാളിൽ ആരോഗ്യ വകുപ്പധികൃതരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിന് കാരണമായ വൈറസ് ഏതാണെന്നറിയാൻ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിവിധ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും വിവരമറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് തുടങ്ങും. കൂടുതൽ വ​െൻറിലേറ്ററുകൾ സംഘടിപ്പിക്കും. ചെസ്റ്റ് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കണമെങ്കിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ചങ്ങരോത്ത് പി.എച്ച്.സി, പേരാമ്പ്ര താലൂക്കാശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാരുടേയോ ആരോഗ്യ പ്രവർത്തകരുടേയോ കുറവുണ്ടെങ്കിൽ നികത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ ഡയറക്ടർ ആർ.എൽ. സരിത, എ.സി. സതി, പി.പി. കൃഷ്ണാനന്ദൻ, കെ.കെ. ആയിഷ, എൻ.പി. വിജയൻ, എ.കെ. ബാലൻ, ഡോ. കെ.ജെ. റീന, ഡോ. സുകുമാരൻ, ഡോ. രഘു, ഡോ. സി.പി. വിജേഷ് ഭാസ്കർ, ഡോ. സനിം എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു. പനി മരണം; മുഖ്യമന്ത്രി ഇടപെടണം-മുസ്‌ലിം ലീഗ് പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തീരിക്കരയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ പനിബാധിച്ച് മരിച്ചത് ആരോഗ്യ വകുപ്പി​െൻറ അനാസ്ഥമൂലമാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. മരണകാരണം എന്താണെന്ന് വ്യക്തമായി കണ്ടെത്താൻപോലും കഴിയാതെ ഇരുട്ടിൽ തപ്പുന്ന അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഒരു പ്രദേശത്തെ ജനങ്ങളാകെ രോഗം പടരുമെന്ന ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ പ്രശ്നത്തി​െൻറ ഗൗരവം ഉൾക്കൊണ്ട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാനും പ്രദേശം സന്ദർശിക്കാനും തയാറാവണം. മരണപ്പെട്ടവർക്കും ചികിത്സയിൽ കഴിയുന്നവർക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒ. മമ്മു അധ്യക്ഷത വഹിച്ചു. സി.പി.എ അസീസ്, കല്ലൂർ മുഹമ്മദലി, ആവള ഹമീദ്, ടി.കെ. ഇബ്രാഹിം, എം.കെ. അബ്ദുറഹ്മാൻ, പി.ടി. അഷറഫ്, ടി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.