ഫറോക്ക് നഗരസഭയിൽ യു.ഡി.എഫിനെതിരെ അവിശ്വാസം പാസായ സംഭവം; പേട്ടയിൽ ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം

ഫറോക്ക്: യു.ഡി.എഫ് ഭരിക്കുന്ന ഫറോക്ക് നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായ സംഭവത്തിൽ ലീഗ് യോഗം നടക്കുന്ന യോഗഹാളിന് താഴെ ഇരുവിഭാഗം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഫറോക്ക് പേട്ടയിലെ മുസ്ലിംലീഗ് റിലീഫ് സ​െൻററിൽ ലീഗ് ഫറോക്ക് മുനിസിപ്പൽ, മണ്ഡലം കമ്മിറ്റി നേതാക്കളും സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻ ഹാജി, ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല എന്നിവർ അവിശ്വാസം പാസായ സംഭവത്തിൽ അടിയന്തര യോഗം ചേർന്നതായിരുന്നു. ഇവിടെ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ ഒരുവിഭാഗം പ്രവർത്തകർ യോഗം നടക്കുന്ന മുകൾനിലയിലേക്ക് കയറുന്നത് മറ്റൊരു വിഭാഗം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് ലീഗ് ഫറോക്ക് മുനിസിപ്പൽ പ്രസിഡൻറ് ഷംസീർ പാണ്ടികശാല യോഗ ഹാളിലേക്ക് കടക്കുന്നതു തടഞ്ഞതും സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് സംസ്ഥാന ലീഗ് വൈസ് പ്രസിഡൻറിനെ അനുകൂലിക്കുന്നവരും ജില്ല ലീഗ് നേതാവിനെ അനുകൂലിക്കുന്നവരും സംഘടിച്ചെത്തി. ഇതേ തുടർന്ന് പൊലീസ് കാവലിലാണ് ലീഗ് യോഗം നടന്നത്. സംസ്ഥാന ലീഗ് നേതാവ് എം.സി. മായിൻഹാജിയെ തടയുമെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്ന് അദ്ദേഹത്തി​െൻറ അനുയായികൾ സംഘടിച്ചെത്തി. കാറിൽ കയറുന്നതിന് മുമ്പ് മായിൻഹാജി പ്രവർത്തകരെ വെല്ലുവിളിച്ചാണ് യാത്രതിരിച്ചത്. മുൻ നഗരസഭ ചെയർപേഴ്സണായിരുന്ന ടി. സുഹറാബിയെ മാറ്റി പി. റുബിനയെ ചെയർപേഴ്സണാക്കിയത് മുതൽ കടുത്ത വിഭാഗീയതയിലാണ് ഭരണം മുന്നോട്ടുപോയിരുന്നത്. ഇവരുടെ വിഭാഗീയത നഗരസഭ ഭരണത്തെയും ബാധിച്ചിട്ടുണ്ട്. ലീഗ് ചെയർപേഴ്സണെ മാറ്റിയത് മുതൽ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്ത കോൺഗ്രസിലെ മൊയ്തീൻകോയയെ വൈസ് ചെയർമാൻ ആക്കണമെന്നായിരുന്നു ആവശ്യം, അതിന് തയാറാകാത്തതാണ് മൊയ്തീൻകോയ അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്യാൻ കാരണമെന്നാണ് സൂചന. ലീഗ് സ്വതന്ത്ര സ്ഥാനാർഥി ഖമറുലൈലയുടെ വാർഡിനെ പൂർണമായും തഴഞ്ഞതാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്യാൻ പ്രേരണയായത്. ത​െൻറ പിന്തുണയോടുകൂടി യു.ഡി.എഫ് ഭരണം നടത്തിയിട്ടും ത​െൻറ ഡിവിഷനിൽ വേണ്ട വികസന പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചില്ലെന്ന പരാതിയും ലൈലക്കുണ്ട്. ഫലത്തിൽ യു.ഡി.എഫ് സംവിധാനം ഫറോക്കിൽ ഒന്നുമല്ലാത്ത അവസ്ഥയിലാണുള്ളത്. ശക്തമായ നേതൃത്വത്തി​െൻറ അഭാവം യു.ഡി.എഫിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.