കാട്ടുവിഭവങ്ങളുടെ രുചിപ്പെരുമ നാട്ടിലെത്തിച്ച്​ 'വനമല്ലിക'

കൽപറ്റ: പാരമ്പര്യത്തനിമ പേറുന്ന കാട്ടുവിഭവങ്ങളുടെ രുചിപ്പെരുമ നാട്ടിലെല്ലായിടത്തും എത്തിക്കുകയാണ് 'വനമല്ലിക'. കാട്ടുനായ്ക്ക, പണിയ, കുറുമ വിഭാഗങ്ങളിൽപ്പെട്ട ആദിവാസികളുടെ കൂട്ടായ്മയായ 'വനമല്ലിക'യാണ് കാട്ടുവിഭവങ്ങളുടെ രുചിയും പോഷകഗുണവും മറ്റുള്ളവർക്കും പരിചയപ്പെടുത്തുകയെന്ന ദൗത്യത്തിൽ നാട്ടിലിറങ്ങിയിരിക്കുന്നത്്. നെല്ലിക്ക, കൂൺ, കറിവേപ്പില, പച്ചകുരുമുളക്, ചക്ക, മാങ്ങ, കിഴങ്ങുവർഗങ്ങൾ തുടങ്ങി കാട്ടിൽ സുലഭമായ ഭക്ഷ്യയോഗ്യമായവയെല്ലാം മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണനം നടത്തുകയാണിവർ. കാട്ടുവിഭവങ്ങളെ മോടികൂട്ടി കട്ലറ്റ്, പക്കവട, ലഡു, ബിരിയാണി തുടങ്ങിയ ആധുനിക രൂപത്തിലാക്കിയാണ് ഇവരുടെ വിൽപന. കോളനിയിൽനിന്നും പുറത്തിറങ്ങാതെ, മറ്റു വിഭാഗക്കാരോട് സംസാരിക്കാതെ ഒതുങ്ങികൂടി കഴിഞ്ഞിരുന്നവരാണ് സമൂഹത്തി​െൻറ മുൻപന്തിയിലേക്ക് പതിയെ അടിവെച്ചടുക്കുന്നത്. വയനാട്ടിലെ പൂതാടി പഞ്ചായത്തിലെ ചീയമ്പം 73 കോളനിയിലെ ആദിവാസികളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം നബാര്‍ഡി​െൻറ ധനസഹായത്തോടെ ആരംഭിച്ച 'വാടി' പദ്ധതിയാണ് ഇവരെ വാടാതെ നിർത്തുന്നത്. കോളനിവാസികളെ അഞ്ചു വർഷംകൊണ്ട് സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ചതാണ് 'വാടി' പദ്ധതി. കോളനിയിലെ കൃഷിവ്യാപനം, പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ പ്രോത്സാഹനം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 302 കുടുംബങ്ങളാണ് ഗുണേഭാക്താക്കൾ. ഇവരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തിയുണ്ടാക്കിയ കൂട്ടായ്മയാണ് വനമല്ലിക. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ പരിശീലകയും എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം റിസോഴ്സ് പേഴ്സനുമായ പത്മിനി ശിവദാസാണ് ഇവർക്ക് ഭക്ഷ്യവിഭവങ്ങളുണ്ടാക്കാനുള്ള പരിശീലനം നൽകുന്നത്. ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി.എസ്. ചന്ദ്രികയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിക്കപ്പെടുന്ന വിവിധ പരിപാടികളിൽ കാട്ടുവിഭവങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളുമായി 'വനമല്ലിക' കൂട്ടായ്മെയ കാണാം. ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കേന്ദ്രത്തിൽ ഇപ്പോൾ നടത്തുന്ന ഗ്രാമീണ ഗവേഷക സംഗമത്തിൽ സ്റ്റാളൊരുക്കിയിരിക്കുകയാണിവർ. ഗോപാലൻ, രാധ, മാളു, സൗദാമിനി, ലീലാ കുമാരൻ തുടങ്ങിയവർക്ക് നേതൃത്വവുമായി പത്മിനി ശിവദാസും സ്റ്റാളിലുണ്ട്. ചക്ക ബിരിയാണി, ചക്ക കട്ലറ്റും പക്കവടയും, കാച്ചിൽ കട്ലറ്റും പക്കവടയും, ഇടിചക്ക അച്ചാർ തുടങ്ങിയവ കൊതിയൂറും വിഭവങ്ങളുടെ ഗന്ധം പരത്തുകയാണ് 'വനമല്ലിക'യുടെ സ്റ്റാൾ. TUEWDL11 പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ സ്റ്റാളിൽ ചക്ക ബിരിയാണി ഒരുക്കുന്ന 'വനമല്ലിക' കൂട്ടായ്മയിലെ അംഗങ്ങൾ - രഞ്ജിത്ത് കളത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.