ബി.ഡി.ഒ ഇല്ല; പനമരം ബ്ലോക്കിൽ ഭവന ഗുണഭോക്താക്കൾ വലയുന്നു

പനമരം: ബി.ഡി.ഒ ഇല്ലാത്തതിനാൽ പനമരം ബ്ലോക് പഞ്ചായത്തിൽ ലൈഫ് ഗുണഭോക്താക്കൾ വലയുന്നതായി ആക്ഷേപം. ബി.ഡി.ഒ കഴിഞ്ഞമാസം സ്ഥലംമാറി പോയതിനുശേഷം പകരം നിയമനം നടന്നിട്ടില്ല. മാനന്തവാടിയിലെ ബി.ഡി.ഒക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ഇത് വേണ്ടത്ര ഗുണം ചെയ്യുന്നില്ലെന്നാണ് പരാതി. ബി.ഡി.ഒയുടെ അഭാവത്തിൽ കഷ്ടത്തിലായത് ഭവന പദ്ധതി ഗുണഭോക്താക്കളാണ്. ലൈഫ് പദ്ധതിയിൽ ഈ മാസം 31ന് മുൻപ് വീടുപണി പൂർത്തീകരിച്ചിരിക്കണമെന്ന കർശന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. അതിനാൽ യഥാസമയം പണി പൂർത്തീകരിക്കുന്നവർക്കും സ്റ്റേജ് സർട്ടിഫിക്കറ്റ് നൽകുന്നവർക്കും കൃത്യമായി പണം നൽകേണ്ട ഉത്തരവാദിത്തം പഞ്ചായത്തധികൃതർക്കുണ്ട്. എന്നാൽ, മുഴുവൻ സമയ ബി.ഡി.ഒ ഇല്ലാത്തതുകൊണ്ട് പണം കൊടുക്കാൻ പ്രയാസമായിരിക്കുകയാണ്. പണി പൂർത്തീകരിക്കാത്ത ഭവനങ്ങൾക്ക് എസ്റ്റിമേറ്റ് എടുത്ത പ്രകാരമുള്ള തുകയാണ് കൊടുക്കേണ്ടത്. എസ്റ്റിമേറ്റ് എടുത്തത് സർക്കാർ നിർദേശപ്രകാരം പഞ്ചായത്തുകൾ ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ്. ഇതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. എസ്റ്റിമേറ്റിൽ പരിശോധന നടത്തിയതിനു ശേഷമേ ഒപ്പിടൂവെന്ന നിലപാടാണ് നിലവിൽ ബി.ഡി.ഒക്കുള്ളത്. എസ്റ്റിമേറ്റിൽ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥ​െൻറയും കാലുപിടിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഏതാനും ഗുണഭോക്താക്കളും പ്രതിപക്ഷ അംഗങ്ങളും പറയുന്നു. 31നുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യുമെന്ന ആശങ്ക പല ഗുണഭോക്താക്കൾക്കുമുണ്ട്. പലരും കടം വാങ്ങിയും മറ്റുമാണ് വീടുപണി നടത്തിയിട്ടുള്ളത്. എന്നാൽ, ബി.ഡി.ഒയുടെ അഭാവത്തിൽ ഭവനപദ്ധതിയിൽ പണം കൊടുക്കാൻ കാലതാമസം നേരിടുന്നുവെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു. 360 വീടുകളാണ് പനമരം ബ്ലോക്കിൽ തീരേണ്ടത്. അതിൽ 275 വീടുകളുടെ നിർമാണവും പൂർത്തിയായി. ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ പനമരം ബ്ലോക്കുള്ളത്. ആഴ്ചയിൽ രണ്ടുദിവസം ബി.ഡി.ഒ പനമരത്തുണ്ടാകും. അല്ലാത്ത ദിവസം മാനന്തവാടിയിൽ ഫയലുകൾ എത്തിച്ചാൽ അദ്ദേഹം ഒപ്പിട്ടുനൽകുമെന്നും ബ്ലോക്ക് പ്രസിഡൻറ് പറഞ്ഞു. പാതയോരങ്ങളിലെ അനധികൃത കൈേയറ്റം: മൂന്ന് ദിവസത്തിനകം ഒഴിയണം കൽപറ്റ: ദേശീയപാത 212ലെ അനധികൃത കൈേയറ്റങ്ങൾ മൂന്ന് ദിവസത്തിനകം ഒഴിയണമെന്ന് ദേശീയപാത സെക്ഷന്‍ അസി. എൻജിനീയര്‍ അറിയിച്ചു. പെട്ടിക്കടകള്‍, ഉന്തുവണ്ടികള്‍, പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 15(2) പ്രകാരം നടപടികള്‍ സ്വീകരിക്കും. എസ്‌.എഫ്‌.ഐ ജില്ല സമ്മേളനത്തിന്‌ ബത്തേരിയില്‍ തുടക്കം ബത്തേരി: എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തോടനുബന്ധിച്ച്‌ ടൗണില്‍ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം നടന്നു. കോട്ടകുന്നില്‍നിന്നും ആരംഭിച്ച പ്രകടനം പൊതുസമ്മേളന നഗരിയായ ഗാന്ധി ജങ്ഷനില്‍ സമാപിച്ചു. എസ്‌.എഫ്‌.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്‌ക്‌ സി. തോമസ്‌ ഉദ്ഘാടനം ചെയ്‌തു. രാജ്യത്തി​െൻറ ബഹുസ്വരതകൾ വേട്ടയാടപ്പെടുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. മുഹമ്മദ്‌ ഷാഫി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ, എസ്.എഫ്.െഎ ജില്ല സെക്രട്ടറി ജോബിസണ്‍ െജയിംസ്‌, എം.എസ്‌. ഫെബിന്‍, പ്രതിന്‍ സ്വാധി കൃഷ്‌ണ, പി.ആർ. ജയപ്രകാശ്, കെ. ശശാങ്കന്‍, വി.വി. ബേബി തുടങ്ങിവര്‍ സംസാരിച്ചു. ബുധനാഴ്ച രാവിലെ 10ന് ബത്തേരി സ​െൻറ് മേരീസ്‌ കോളജ്‌ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ ഉദ്ഘാടനം ചെയ്യും. 275 പ്രതിനിധികൾ പങ്കെടുക്കും. ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്ത്‌ വ്യാഴാഴ്ച സമ്മേളനം സമാപിക്കും. TUEWDL14 എസ്‌.എഫ്‌.ഐ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് ജെയ്‌ക്‌ സി. തോമസ്‌ ഉദ്ഘാടനം ചെയ്യുന്നു TUEWDL15 Logo ----------------------------- കേന്ദ്ര പദ്ധതികൾ നഷ്ടപ്പെടുത്തരുത്; പി.സി. തോമസി​െൻറ ഉപവാസം ഇന്ന് * സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്യും കൽപറ്റ: നിതി ആയോഗ് തിരഞ്ഞെടുത്ത 117 പിന്നാക്ക ജില്ലകളിൽപ്പെട്ട വയനാടിനുള്ള കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് ബുധനാഴ്ച കൽപറ്റയിൽ ഉപവസിക്കും. വിജയ പമ്പിനു സമീപം രാവിലെ 10ന് ആരംഭിക്കുന്ന ഉപവാസം സുരേഷ്ഗോപി എം.പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ആേൻറാ അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഉപവാസം വൈകീട്ട് അഞ്ചിന് സമാപിക്കും. വയനാടി​െൻറ വികസനം ലക്ഷ്യമാക്കിയുള്ള കേന്ദ്ര പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യത്തി​െൻറ ആദ്യപടിയാണ് ഉപവാസ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വികസന രംഗത്ത് രാജ്യത്ത് പിന്നാക്കം നിൽക്കുന്ന ജില്ലകളെ 2022ഓടെ വികസിത ജില്ലകൾക്കൊപ്പം എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിക്കുനേരെയാണ് സംസ്ഥാന സർക്കാർ മുഖം തിരിച്ചിരിക്കുന്നത്. പിന്നാക്ക ജില്ലകളിൽ ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യം, അടിസ്ഥാന സൗകര്യം, കൃഷി, ജലസേചനം എന്നീ മേഖലകളിൽ വൻ േപ്രാജക്ടുകൾ യാഥാർഥ്യമാക്കാൻ ഉതകുന്നതാണ് കേന്ദ്ര പദ്ധതി. ഇത് ഉപയോഗപ്പെടുത്താതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രാജ്യത്ത് 111 ജില്ലകളിൽ കഴിഞ്ഞ ജനുവരി മൂന്നിന് പദ്ധതിക്ക് തുടക്കമായി. കേരളവും പശ്ചിമബംഗാളും മാത്രമാണ് കേന്ദ്ര പദ്ധതിയുമായി നിസ്സഹകരിക്കുന്നെതന്നും ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.