റമദാൻ കിറ്റ് വിതരണവും അനുമോദനവും

നടുവണ്ണൂർ: പാലോളി മില്ലത്ത് റിലീഫ് സ​െൻറർ വാർഷികത്തി​െൻറ ഭാഗമായി 65 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണവും ഉന്നതവിജയികൾക്ക് അനുമോദനവും നൽകി. ഡോക്ടറേറ്റ് നേടിയ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആബിദ് പുതുശ്ശേരിയെ ആദരിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ബി.പി. ജമാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. ഹമീദ്, എൻ.കെ. അബ്ദുൽ അസീസ്, കെ.പി. ആലിക്കുട്ടി, ഹസൻകോയ മണാട്ട്, മജീദ് സഖാഫി കോട്ടൂർ, എം. കുട്ട്യാലി സ്വാഗതവും ഷമീർ മാസ്റ്റർ നന്ദിയും പറഞ്ഞു. പുതുക്കുളങ്ങര മീത്തൽ ബാല​െൻറ മരണം; ദുരൂഹതയെന്ന് ബന്ധുക്കൾ മേപ്പയ്യൂർ: പുത്തൻപുരയിൽ താമസിക്കുന്ന പുതുക്കുളങ്ങര മീത്തൽ ബാല​െൻറ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. മേയ് അഞ്ചിന് രാവിലെയാണ് മഞ്ഞക്കുളം ക്വാറിക്ക് സമീപം ബാലനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുന്നത്. ക്വാറിയുടെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ബാല​െൻറ സഹോദരിയുടെ പറമ്പിലുള്ള വലിയ പാറക്കൂട്ടം ഇളക്കിമാറ്റുന്നതിനായി ക്വാറി നടത്തിപ്പുകാരുമായി ധാരണയുണ്ടാക്കിയിരുന്നു. തൊട്ടടുത്തുള്ള വീടിന് ഭീഷണിയായതിനാൽ പാറക്കല്ല് ഇളക്കിമാറ്റാൻ അനുവാദം നൽകണമെന്നാണ് മഞ്ഞക്കുളം ക്വാറിയുടെ നടത്തിപ്പുകാർ ബാലനോട് അഭ്യർഥിച്ചത്. എന്നാൽ, നേരത്തേയുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ക്വാറി നടത്തിപ്പുകാർ പണി നടത്തിയെന്നാണ് ബാല​െൻറ ബന്ധുക്കൾ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തി പ്രവൃത്തി ചോദ്യംചെയ്ത ബാലനെ ക്വാറി നടത്തിപ്പുകാർ ചീത്തവിളിച്ച് അപമാനിക്കുകയും ൈകയേറ്റം ചെയ്യുകയും ചെയ്തുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ബാല​െൻറ മൃതദേഹ പരിശോധനയിൽ ഈ വിവരങ്ങൾ സൂചിപ്പിച്ച് മേപ്പയ്യൂർ പൊലീസിനെഴുതിയ പരാതി കണ്ടെടുത്തിരുന്നു. പിതാവി​െൻറ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മകൻ വിജീഷ് മേപ്പയ്യൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.