കുറ്റ്യാടി കനാലി​െൻറ സ്ലാബുകൾ പൊളിയുന്നു; വൻതോതിൽ ജലനഷ്​ടം

ചേളന്നൂർ: പല ഭാഗങ്ങളിലായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ സ്ലാബുകളും ടണലും അക്വഡക്ടുകളും പൊട്ടിപ്പൊളിയുന്നതു കാരണം വൻതോതിലുള്ള ജലനഷ്ടം. കഴിഞ്ഞദിവസം പാലത്ത് മമ്മിളിത്താഴ്ത്ത് കനാലിെൻ ഭൂഗർഭ ടണൽ തകർന്ന് ഡാമിൽനിന്ന് ഒഴുകിയെത്തിയ മുഴുവൻ വെള്ളവും നഷ്ടമായി. വർഷങ്ങൾ പഴക്കമുള്ളതാണ് കനാൽ. കാര്യമായ അറ്റകുറ്റപ്പണി നടന്നത് കുറഞ്ഞ ചില ഭാഗങ്ങളിൽ മാത്രം. മുതുവാട്ടുതാഴത്ത് കനാൽ കടന്നുപോകുന്ന ഭാഗത്തു റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ്സ്ലാബ് തകർന്ന് തുടർച്ചയായി വൻതോതിൽ കനാൽ വെള്ളം പാഴായിരുന്നു. പ്രധാന കനാലും ഉപകനാലും പോകുന്ന ഭാഗത്തും റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള മിക്ക സ്ലാബുകളും പൊട്ടി കമ്പികൾ പുറത്തായ നിലയിലാണ്. ടണൽ പൊട്ടിയ പാലത്തു ഭാഗത്തെ കനാൽ റോഡി​െൻറ അടിഭാഗത്തായുള്ള സ്ലാബും കമ്പികളും പുറത്തായത് നാട്ടുകാർ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പരിശോധന നടത്തി അപകടസാധ്യതയുള്ള സ്ലാബുകൾ മാറ്റാത്തത് ഭാവിയിലും ജലനഷ്ടത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. അക്വഡക്ടുകളിലെ പൊട്ടിയ ദ്വാരങ്ങളിലൂടെ വെള്ളം പാഴാവുകയാണ്. വളരെ പഴക്കം ചെന്ന അക്വഡക്ടുകളാണ് കണ്ണങ്കരയിലേതും കക്കോടി ഭാഗത്തുള്ളതും. കാലോചിതമായി നടത്തേണ്ട അറ്റകുറ്റപ്പണികളും അക്വഡക്ടുകളിൽ നടത്താറില്ല. 602 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പദ്ധതിയുടെ കനാലി​െൻറ കാര്യക്ഷമമായ നടത്തിപ്പിനായി വലിയൊരു തുക െചലവു വരുമെന്നതാണ് കനാൽ വിഭാഗം നേരിടുന്ന പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.