ബ്ലോക്ക്​ ഒാഫിസ്​ കോമ്പൗണ്ടിലെ മണ്ണ്​ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ സി.പി.എം മാർച്ച്​

കുന്ദമംഗലം: കെട്ടിടം പണി പൂർത്തിയായ കുന്ദമംഗലം മിനി സിവിൽ സ്റ്റേഷ​െൻറ ഉദ്ഘാടനത്തിന് തടസ്സമായി നിൽക്കുന്ന ബ്ലോക്ക് ഒാഫിസ് കോമ്പൗണ്ടിലെ മണ്ണ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ബ്ലോക്ക് ഒാഫിസിലേക്ക് ബഹുജന മാർച്ച് നടത്തി. സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം റോഡ് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ബ്ലോക്ക് ഒാഫിസ് ഗേറ്റിൽ പൊലീസ് തടഞ്ഞു. ജില്ല സെക്രേട്ടറിയറ്റ് അംഗം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹിം എം.എൽ.എ, ടി. വേലായുധൻ, രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഇ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. 'കുന്ദമംഗലത്തെ ശൗചാലയം തുറന്നുകൊടുക്കണം' കുന്ദമംഗലം: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും കുന്ദമംഗലത്തെ പൊതുശൗചാലയം ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തത് വഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് ഭരണാധികാരികൾ ശൗചാലയം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, എസ്.പി. മധുസൂദനൻ നായർ, സി.പി. സുമയ്യ, ടി. അബ്ദുൽ കരീം, പി.കെ. ബിന്ദു, കെ.കെ. അബ്ദുൽ ഹമീദ്, എം.എ. സുമയ്യ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.