സ്മാർട്ട് ഫോൺ പരിശീലനവും പഠനോപകരണ വിതരണവും

അത്തോളി: കേരള ഫെഡറേഷൻ ബ്ലൈൻഡ് (കെ.എഫ്.ബി) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ച ഇല്ലാത്തവർക്കായുള്ള സ്മാർട്ട് ഫോൺ പരിശീലനവും വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സത്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കല്ലട ബാബു, ഷാജി, ഷൗക്കത്ത് അത്തോളി, ജംഷിദ്, കെ. ബാലകൃഷ്ണൻ, കരീം, രഞ്ജിത് ബേപ്പൂർ, പി.ടി. ബഷീർ, സൂരജ് വടകര എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു അത്തോളി: കൃഷിഭവൻ പരിധിയിൽ കരനെൽ കൃഷിചെയ്യാൻ താൽപര്യപ്പെടുന്ന കർഷകർ നികുതി രസീതി, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പുമായി മേയ് 20ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.