മെഡിക്കൽ വിദ്യാർഥികൾക്ക് ആവേശം പകർന്ന് ഡോ. കഫീൽ ഖാൻ

കോഴിക്കോട്: പ്രചോദനാത്മക വാക്കുകളിലൂടെ നീറുന്ന തീച്ചൂളയിലൂടെ ഏറെനാൾ ജീവിച്ച അനുഭവങ്ങൾ ഭാവി ഡോക്ടർമാരോട് പങ്കുവെച്ച് ഡോ. കഫീൽ ഖാൻ. മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് മുന്നിലാണ് ജയിലിലെ വേദനനിറഞ്ഞ അനുഭവങ്ങളെക്കുറിച്ചും മെഡിക്കൽ എത്തിക്സിനെക്കുറിച്ചും അദ്ദേഹം സംവദിച്ചത്. മെഡിക്കൽ കോളജ് യൂനിയനാണ് ഡോ. കഫീൽ ഖാന് സ്വീകരണമൊരുക്കിയത്. യോഗി സർക്കാർ തന്നെ കുടുക്കിയതാണെങ്കിലും ഗോരഖ്പുരിൽ തന്നെ ഇനിയും ജോലിചെയ്യാനാണ് ആഗ്രഹമെന്ന് ഡോക്ടർ പറഞ്ഞു. താൻ പഠിച്ച ആരോഗ്യ ധാർമികതയാണ് ഉയർത്തിപ്പിടിച്ചതെന്നും മൂല്യങ്ങൾ ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞത് ഏറെ ആവേശത്തോടെയാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. ഏറെ വികാരനിർഭരനായാണ് അദ്ദേഹം സംസാരിച്ചത്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് കഫീൽ ഖാൻ മറുപടി നൽകി. യു.പി സർക്കാറി​െൻറ നിരുത്തരവാദപര നിലപാടിനോടുള്ള അമർഷവും ജീവൻ പൊലിഞ്ഞ കുരുന്നുകളോടുള്ള സഹാനുഭൂതിയും ആ വാക്കുകളിൽ പ്രകടമായിരുന്നു. ഒരുമണിക്കൂറോളം അദ്ദേഹം വിദ്യാർഥികളോടൊപ്പം ചെലവഴിച്ചു. ഭാവി ഡോക്ടർമാർക്ക് എല്ലാ ആശംസകളും നേർന്നാണ് അദ്ദേഹം മടങ്ങിയത്. എൽ.ആർ.സി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. ടി. ജയകൃഷ്ണൻ, ഡോ. ആഖിൽ, യൂനിയൻ ചെയർമാൻ അലി സയ്യാദ് എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.