ഫാഷിസം കണ്ടില്ലെന്ന്​ നടിക്കുന്നത് വലിയ ദുരന്തം ^യു.എ. ഖാദര്‍

ഫാഷിസം കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തം -യു.എ. ഖാദര്‍ വടകര: ഫാഷിസത്തി​െൻറ കടന്നുവരവ് കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തം ക്ഷണിച്ചുവരുത്തലാണെന്ന് സാഹിത്യകാരന്‍ യു.എ. ഖാദര്‍. ഇരിങ്ങല്‍ സര്‍ഗാലയയില്‍ കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിന്മ വളരുകയും പലതരം വിഭാഗീയതകൾ തലപൊക്കുകയുമാണ്. എന്നാൽ, 'ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണ' എന്ന മട്ടിലിരിക്കുകയാണ് പലരും. പ്രതിഭാശാലികളായ പലരെയും കൊലചെയ്യുമ്പോള്‍ എനിക്കെന്ത് നഷ്ടമെന്ന ചിന്തയാണ് സാംസ്കാരിക നായകന്മാർക്കുപ്പോലുമുള്ളത്. അതുകൊണ്ടാണ് പലരും പ്രതികരിക്കാത്തത്. അനീതിയെ ചെറുക്കാനുള്ള ആര്‍ജവം കൈമോശം വന്നിരിക്കുന്നു. തിന്മകളെ മുളയിലെ നുള്ളാതിരുന്നാല്‍ പടുമരമായി വളരും. ഒരു തരം അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസുകാർ ഉപയോഗിക്കുന്ന നിറമേതുമാകട്ടെ, അവരുടെ പ്രവൃത്തിയില്‍ വിഭാഗീയതയുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. വിഭാഗീതയുടെ ഇരുട്ടിനെ ചെറുക്കാന്‍ മുന്നോട്ടുവരണമെന്നും യു.എ. ഖാദര്‍ പറഞ്ഞു. ആര്‍.കെ. ജ്യോതിഷ് അധ്യക്ഷതവഹിച്ചു. കെ.പി. രാമനുണ്ണി, പവിത്രന്‍ തീക്കുനി, ശൈലന്‍, മധു കുറുപ്പത്ത്, പ്രേമന്‍ മുചുകുന്ന് എന്നിവര്‍ സംസാരിച്ചു. പൊലീസ് കവി സമ്മേളനത്തില്‍ സാദിര്‍ തലപ്പുഴ, രതീഷ് ഇളമാട്, ബൈജു വര്‍ഗീസ്, രാജേന്ദ്രന്‍ കോട്ടുകാല്‍, ഇന്ദു, സുരേശന്‍ കാനം, നിധീഷ് മാലുമേല്‍ എന്നിവര്‍ കവിത ആലപിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.