'കുടുംബത്തെപ്പറ്റിയുള്ള ചർച്ച വർഗീയതക്കെതിരായ പ്രതിരോധം'

കോഴിക്കോട്: കുടുംബത്തെപ്പറ്റിയുള്ള ഒാരോ ചർച്ചയും വർഗീയതക്കും ഫാഷിസത്തിനുമെതിരായ പ്രതിരോധമാണെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത്. ഡയലോഗ് സ​െൻറർ കേരള സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച 'കുടുംബം ഇസ്ലാമിക വീക്ഷണത്തിൽ' പ്രബന്ധ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ വ്യവസ്ഥയുടെ തകർച്ചയാണ് പലപ്പോഴും വർഗീയതക്ക് വഴിമരുന്നിടുന്നത്. ഇസ്ലാമിൽ കുടുംബത്തിന് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കവി പി.കെ. ഗോപി സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. രാജേഷ് ഒ. തിരൂർ, ജോബ് സി. കൂടാലപ്പാട്, ജയരത്നൻ പാട്യം, ഷിംദ കെ. ദാസ് േചന്ദമംഗലൂർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. വി.എ. കബീർ, സി.വി. ജമീല, ഡോ. ജമീൽ അഹമ്മദ്, വി.പി. ബഷീർ എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ മണ്ണാർക്കാട് പ്രാർഥന ചൊല്ലി. എൻ.എം. അബ്ദുറഹ്മാൻ സ്വാഗതവും ജി.കെ. എടത്തനാട്ടുകര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.