വീട്ടമ്മയുടെ മരണം: ഭർത്താവിനെ ചോദ്യംചെയ്​തു

കക്കോടി: വീട്ടമ്മ മരിച്ച സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തു. കക്കോടി ചാലിൽത്താഴം കാവുംതൊടികയിൽ ഉമാദേവി (43) മരിച്ച സംഭവത്തിൽ ഭർത്താവ് ജയചന്ദ്രനെയാണ് (65) ചേവായൂർ സി.െഎ കെ.കെ. ബിജുവി​െൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാത്രി ഉമാദേവിയുമായി വഴക്കിെട്ടന്നും ഉന്തും തള്ളിനുമിടയിൽ ഉമാദേവി നിലത്തുവീണതായും ജയചന്ദ്രൻ സമ്മതിച്ചു. ജയചന്ദ്ര​െൻറ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്ഥിരമായി മദ്യപിക്കാറുള്ള ജയചന്ദ്രൻ വീട്ടിൽ ബഹളംവെക്കലും അക്രമവും പതിവായിരുന്നതായി പൊലീസ് പറഞ്ഞു. ഉമാദേവിയുടെ മാതാവ് ലീലയുടെയും ജയചന്ദ്ര​െൻറയും മൊഴികളിൽ പൊരുത്തക്കേടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് ഇരുവരെയും കൂടുതൽ ചോദ്യംചെയ്താലേ ചിത്രം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്. ലോട്ടറി തൊഴിലാളിയായ ജയചന്ദ്രൻ തിരുവനന്തപുരം സ്വദേശിയാണ്. 40 വർഷത്തോളമായി ഇവിടെ താമസം തുടങ്ങിയിട്ട്. മാവൂർ റോഡ് ശ്മശാനത്തിൽ ശനിയാഴ്ച വൈകീേട്ടാടെ സംസ്കരിച്ചു. സംസ്കാരച്ചടങ്ങിന് ജയചന്ദ്രനെ പെങ്കടുപ്പിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.