ഹർത്താലി​െൻറ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയൽ മതവിരുദ്ധം ^ജംഇയ്യതുൽ ഉലമ മുശാവറ

ഹർത്താലി​െൻറ പേരിൽ സഞ്ചാര സ്വാതന്ത്ര്യം തടയൽ മതവിരുദ്ധം -ജംഇയ്യതുൽ ഉലമ മുശാവറ കോഴിക്കോട്: പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ഹർത്താലുകളുടെ പേരിൽ കടകളടപ്പിക്കൽ, പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയൽ പോലുള്ള പ്രവർത്തനങ്ങൾ മതവിരുദ്ധവും നിഷിദ്ധവുമാണെന്ന് കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ യോഗം അഭിപ്രായപ്പെട്ടു. കഠ്വ സംഭവത്തിലെ അപ്രഖ്യാപിത ഹർത്താലിൽ വികാരാവേശംകൊണ്ട് അകപ്പെട്ടുപോയ ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് കടുത്ത കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്യുന്ന പൊലീസ് നടപടി അവസാനിപ്പിക്കണം. യുവാക്കളുടെ അവിവേകം മാപ്പാക്കി സർക്കാർ അവരോട് കരുണ കാട്ടണമെന്നും മുശാവറ അഭ്യർഥിച്ചു. പ്രസിഡൻറ് എൻ.കെ. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. നജീബ് മൗലവി ചർച്ച ഉദ്ഘാടനം ചെയ്തു. സി.കെ. മുഹമ്മദ് അസ്ഗർ മൗലവി, കിടങ്ങഴി അബ്ദുറഹീം മൗലവി, കെ.എ. സമദ് മൗലവി, വി.പി.എ. ഫരീദുദ്ദീൻ മുസ്ലിയാർ, ചൊവ്വര യൂസുഫ് മുസ്ലിയാർ, കെ.കെ. കുഞ്ഞാലി മുസ്ലിയാർ, പുല്ലൂർ അബ്ദുറഹീം മുസ്ലിയാർ, സൈദ് മുഹമ്മദ് കോയ തങ്ങൾ, മുയിപ്പോത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ, ആമയൂർ വീരാൻ കുട്ടി മുസ്ലിയാർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.