ഉപരിപഠനം: പ്ലസ്​ ടു, ഡിഗ്രി വിദ്യാർഥികൾക്ക്​ 'മാധ്യമം' വിദ്യാഭ്യാസ സെമിനാർ

പ്രവേശനം സൗജന്യം കോഴിക്കോട്: 'മാധ്യമ'വും ബ്രിട്ടീഷ് ചാർേട്ടഡ് അക്കൗണ്ടൻസി കോഴ്സി​െൻറ ഒൗദ്യോഗിക പഠന കേന്ദ്രമായ ഫസ്റ്റ്വേഡ് ഇൻറർനാഷനൽ (എഫ്.ഡബ്യു.െഎ) ഫിനാൻസ് സ്കൂളും സംയുക്തമായി ഉപരിപഠന സാധ്യതകളെക്കുറിച്ച് പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു. കോഴിക്കോട് രാജാജി റോഡിലെ കെ.പി. കേശവമേനോൻ ഹാളിൽ (പുതിയ ബസ്സ്റ്റാൻഡിന് സമീപം) മേയ് 14നാണ് സെമിനാർ. സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്ക് നേടിയ എസ്. അഞ്ജലി ഉദ്ഘാടനം ചെയ്യും. വിദ്യാർഥികളുമായി അവർ അനുഭവങ്ങൾ പങ്കുവെക്കും. പ്രമുഖ വിദ്യാഭ്യാസ കരിയർ കൺസൾട്ടൻറ് ജമാലുദ്ദീൻ മാളിക്കുന്ന് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ഉച്ച ഒരുമണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യം. രജിസ്ട്രേഷന് 0495 2724590, 8330812121 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.