റോഡുപണി പൂർത്തിയാക്കാതെ സാധനങ്ങൾ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു

നന്തിബസാർ: മീത്തലെ പള്ളി പറോളിനട റോഡ് പണി പൂര്‍ത്തീകരിക്കാതെ അധികൃതർ ടാറും മറ്റും തിരിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ തടഞ്ഞു. പറോളിനട ചാമക്കാല്‍ പ്രദേശം വരുന്ന ഒന്നര കിലോമീറ്റര്‍ റോഡി‍​െൻറ മെറ്റല്‍ ടാറിങ്ങി‍​െൻറ ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഒരാഴ്ചകൊണ്ട് തീര്‍ക്കാനുള്ള ജോലി തുടങ്ങിയിട്ട് അഞ്ചുമാസമായി. കയറ്റിയ സാധനങ്ങള്‍ അവിടെ ഇറക്കിയതിനുശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.