കാർ പുഴയിലേക്ക് മറിഞ്ഞു

വാണിമേൽ: വിലങ്ങാട് നിയന്ത്രണം വിട്ട . യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പകൽ പന്ത്രണ്ടോടെയാണ് സംഭവം. തെക്കയിൽ വിൻസൻറ് ഒാടിച്ച വാഹനമാണ് ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്തെ 25 അടി താഴ്ചയുള്ള പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. കാർ ഉയർത്തി റോഡിലെത്തിക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് വൈകീട്ടോടെ ക്രൈയിൻ ഉപയോഗിച്ചാണ് കാർ പുഴയിൽനിന്ന് കരയിലെത്തിച്ചത്. വളയം ഫെസ്റ്റ് നാളെ സമാപിക്കും; മാപ്പിളകലാ സെമിനാർ ശ്രദ്ധേയമായി വളയം: ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ അഞ്ചുദിവസമായി നടന്നുവരുന്ന വളയം ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന മാപ്പിളകലാ സെമിനാർ ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. മാപ്പിള കലകളെക്കുറിച്ചുള്ള ഗഹനമായ ചർച്ചകൾകൊണ്ട് സമ്പന്നമായ സെമിനാറിൽ മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ടി.കെ. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ടി.എം.വി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.കെ. അഷ്‌റഫ്, ഫൈസൽ എളേറ്റിൽ, വി.കെ. രവി അശ്വിൻ, മനോജ്, രവീഷ് വളയം എന്നിവർ സംസാരിച്ചു. എൻ.പി. കണ്ണൻ സ്വാഗതവും മെംബർ സി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. കൊണ്ടോട്ടി വൈദ്യർ സ്മാരകത്തിലെ ഗായികാ ഗായകർ അണിനിരന്ന ഇശൽ വിരുന്നും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.