യൂത്ത്​ കോൺകോഡ്​ ^ ആർട്ട്​ ദി ടൂർ ജില്ലയിൽ ഇന്ന്​ സമാപനം

യൂത്ത് കോൺകോഡ് - ആർട്ട് ദി ടൂർ ജില്ലയിൽ ഇന്ന് സമാപനം കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യൂത്ത് കോൺകോഡ് ആർട്ട് ഡി ടൂർ കലാജാഥയുടെ വെള്ളിയാഴ്ചത്തെ ഉദ്ഘാടനം ജില്ല കലക്ടർ യു.വി. േജാസ് നിർവഹിച്ചു. നാടൻപാട്ടുകാരൻ ജയചന്ദ്രൻ കടമ്പനാടിനെ ആദരിച്ചു. യുവജനക്ഷേമ ബോർഡ് അംഗം മഹേഷ് കക്കത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗം സന്തോഷ് കാല, ജില്ല പ്രോഗ്രാം ഒാഫിസർ പി.സി. ഷിലാസ്, ജില്ല കോഒാഡിനേറ്റർ ഇ. അനൂപ്, പ്രോഗ്രാം ഡയറക്ടർ അജിത്ത്കുമാർ തുടങ്ങിവർ പെങ്കടുത്തു. ചേമഞ്ചേരിയിൽ നടന്ന പരിപാടിയിൽ കോയ കാപ്പാട്, ശിവദാസ് ചേമഞ്ചേരി എന്നിവരെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട്, വൈസ് പഞ്ചായത്ത് ഷീബ വരയക്കൽ, മെംബർ സത്യനാഥൻ മാടഞ്ചേരി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി പയ്യോളി, വടകര എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ശനിയാഴ്ച കണ്ണൂർ ജില്ലയിലേക്ക് നീങ്ങും. മേയ് മൂന്നിന് തിരുവനന്തപുരത്ത് തുടങ്ങിയ കലാജാഥ തിങ്കളാഴ്ച കാസർകോട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.