ഹയർസെക്കൻഡറി ഫലം: ചേന്ദമംഗലൂരിന് മികച്ച നേട്ടം

ചേന്ദമംഗലൂർ: പ്ലസ് ടു പരീക്ഷയിൽ ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിന് മലയോര മേഖലയിൽ തിളക്കമാർന്ന വിജയം. പരീക്ഷക്കിരുന്ന 354 പേരിൽ 347 പേരും വിജയിച്ചു. 43 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയശതമാനം 98. സയൻസ് വിഭാഗത്തിൽ 180 പേർ പരീക്ഷയെഴുതിയതിൽ 179 പേരും വിജയിച്ചു. 30 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. കോമേഴ്സ് വിഭാഗത്തിൽ 117 പേരിൽ 114 പേരും ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 57 ൽ 54 പേരും വിജയിച്ചു. ആറുപേർ കോമേഴ്സിലും ഏഴുപേർ ഹ്യുമാനിറ്റിസിലും മുഴുവൻ എ പ്ലസ് നേടി. വിജയികളെ മാനേജ്മ​െൻറും പി.ടി.എയും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.