ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പി​െൻറ മിന്നൽ പരിശോധന

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പി​െൻറ മിന്നൽ പരിശോധന ഫറോക്ക്: അരീക്കാട്-നല്ലളം മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യവകുപ്പി​െൻറ മിന്നൽ പരിശോധന. വെള്ളിയാഴ്ച രാത്രി 7.30ഓടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നല്ലളം െപാലീസും ചേർന്നാണ് പരിശോധന നടത്തിയത്. നല്ലളം പാടം ബസ് സ്റ്റോപ്പിനു സമീപത്തെ ലേബർ ക്യാമ്പുകളിലും ദേവദാസ് സ്കൂളിനു സമീപത്തെ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഒരോ കേന്ദ്രങ്ങളിലും 50 മുതൽ 75വരെ തൊഴിലാളികളെ തിങ്ങി താമസിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ശുദ്ധവായുവോ വെളിച്ചമോ കടക്കാത്ത ഇടുങ്ങിയ മുറികളിൽ ആറും ഏഴും തൊഴിലാളികളാണ് ഒന്നിച്ച് താമസിക്കുന്നത്. ഇവിടങ്ങളിൽ മാലിന്യ സംസ്കരണത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ ശൗചാലയം ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഉപയോഗിച്ചുകഴിഞ്ഞ പുകയില ഉൽപന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ മുറിക്ക് സമീപത്തുണ്ടായിരുന്നു. താമസിക്കുന്ന ഇടങ്ങളിൽതന്നെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വൃത്തിഹീനമായ നിലയിൽ കൂട്ടിയിട്ടതായും കണ്ടെത്തി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി ഇരുമ്പ് ഷീറ്റുകൊണ്ട് നിർമിച്ച ഷെഡുകളിലും കെട്ടിടങ്ങളിലുമാണ് മതിയായ രേഖകളില്ലാതെയും സൗകര്യങ്ങളില്ലാതെയും ഇത്രയധികം തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്. ചെറുവണ്ണൂർ സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പങ്കജവല്ലി, ബേപ്പൂർ ഹെൽത്ത് ഇൻസ്പെക്ടർ തങ്കരാജ്, നല്ലളം എ.എസ്.ഐ പ്രദീപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. അലി, സന്തോഷ് കുമാർ, പി. ഷൈനി, ബബിത ആശ, ഷമീർ, നിഷാദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിശോധന അർധരാത്രിയോടെയാണ് അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.