കാനന​ച്ചോലയിൽ ആടുമേയ്​​ക്കാൻ ആളെണ്ണം കുറയുന്നു

വന്യജീവി ശല്യം വർധിച്ചതും ആടുമാടുകളെ മോഷ്ടിക്കുന്ന സംഘങ്ങൾ രംഗത്തുവന്നതും കാരണം, വനത്തെ ആശ്രയിച്ച് ആടുമാടുകളെ വളർത്തിയിരുന്ന പലരും പിന്മാറുന്നു പുൽപള്ളി: വനത്തെ ആശ്രയിച്ച് ആടുമാടുകളെ വളർത്തിയിരുന്ന ആദിവാസി കുടുംബങ്ങളിൽ പലരും ഈ രംഗത്തുനിന്നും പിന്മാറുന്നു. വനാതിർത്തികളിൽ വന്യജീവി ശല്യം വർധിച്ചതും ആടുമാടുകളെ മോഷ്ടിക്കുന്ന സംഘങ്ങൾ രംഗത്തുവന്നതുമാണ് കാരണം. മുമ്പ് വനത്തോട് ചേർന്ന ഗ്രാമങ്ങളിൽ നിരവധി കന്നുകാലികളെയും ആടുകളെയും തീറ്റ തേടാൻ വിട്ടിരുന്നത് പതിവ് കാഴ്ചയായിരുന്നു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ആദിവാസി കുടുംബങ്ങളുടെയും ജനറൽ വിഭാഗത്തിൽപെട്ട ആളുകളുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു കന്നുകാലി വളർത്തൽ. സമീപകാലത്ത് കടുവശല്യം വർധിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്. പുൽപള്ളി പാക്കത്തും കോളറാട്ടുകുന്നിലും മുള്ളൻകൊല്ലി ചാമപ്പാറയിലും തിരുനെല്ലിയിലും നൂൽപുഴയിലുമാണ് കടുവശല്യം കൂടുതൽ. പതിനായിരങ്ങൾ വിലവരുന്ന കാലികളെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയാലും നഷ്ടപരിഹാരം പേരിനു മാത്രമാണ് ലഭിക്കുന്നത്. ഇത് പലർക്കും ലഭിക്കാറുമില്ല. ആടുമാടുകളെ മേയ്ക്കാൻ പോകുന്നവരും വന്യജീവി ശല്യത്താൽ കഷ്ടപ്പെടുകയാണ്. കാട്ടാനയുടെയും മറ്റും ആക്രമണം ഇത്തരക്കാർക്കുനേരെയും ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് ഇൗ രംഗത്തുനിന്ന് പിന്മാറാൻ ഇവർ നിർബന്ധിതരായത്. ആദിവാസി കുടുംബങ്ങൾ സാധാരണ നാടൻ ഇനങ്ങളിൽപെട്ട കാലികളെയാണ് വളർത്തിവരുന്നത്. ഇവർ പാൽ വിൽക്കാറില്ല. പകരം കന്നുകുട്ടികളെ വളർത്തി വലുതാക്കി വിൽക്കുകയാണ് പതിവ്. കഴിഞ്ഞ മാസം പുൽപള്ളി കോളറാട്ടുകുന്നിൽ വാഹനത്തിലെത്തിയ സംഘം മേയാൻ വിട്ട ആടിനെ പിടികൂടി കൊലപ്പെടുത്തി പാചകം ചെയ്ത സംഭവമുണ്ടായി. ഇതും ആടുകളെ വളർത്തുന്നവർക്ക് ഭീഷണിയാണ്. കന്നുകാലികളെ വളർത്തുന്നവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനും തൊഴുത്ത് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും പട്ടികവർഗ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം. THUWDL5 കോളറാട്ടുകുന്ന് വനാതിർത്തിയിൽ മേയാൻ വിട്ട കാലികൾ ജീവിതശൈലീ രോഗ ക്ലാസ് മുട്ടിൽ: ഭക്ഷണ നിയന്ത്രണത്തിലൂടെ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റിനെ സംബന്ധിച്ച് എൻ.വി. ഹബീബുറഹ്മാൻ അരീക്കോട് ക്ലാസെടുക്കുന്നു. േമയ് 12ന് വൈകീട്ട് 3.30ന് കുട്ടമംഗലത്ത് വയനാട് മുസ്ലിം ഓർഫനേജിന് സമീപം ഇലാജ് ആയുർവേദിക് ഹോസ്പിറ്റലിലാണ് ക്ലാസ്. പങ്കെടുക്കുന്നവർ 9496440582 നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബത്തേരി നഗരസഭ സുല്‍ത്താന്‍ ബത്തേരി: കരിവള്ളിക്കുന്നിലെ ആധുനിക മാലിന്യ സംസ്കരണ പ്ലാൻറി​െൻറ നിർമാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ബത്തേരി ടൗണില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചതായി നഗരസഭ ചെയര്‍മാന്‍ ടി.എല്‍. സാബു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുമ്പ്് ടൗണിലെയും കടകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് കരിവള്ളിക്കുന്നിലെ പ്ലാൻറിലാണ് കത്തിച്ചിരുന്നത്. എന്നാല്‍, പ്രദേശവാസികള്‍ പ്ലാൻറില്‍ മാലിന്യം കത്തിക്കുന്നതിനെതിരെ ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയതിനാല്‍ ഇത് മുടങ്ങിയിരിക്കുകയാണ്. ഇതോടെ മാലിന്യങ്ങള്‍ സംസ്കരിക്കാനാവാതെ കൂട്ടിയിടുന്ന അവസ്ഥയാണ്. പഴയ പ്ലാൻറി​െൻറ സ്റ്റേ മാറ്റിക്കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. പുതിയ പ്ലാൻറി​െൻറ പ്രവൃത്തി തീരുന്ന മുറക്ക് വീടുകളില്‍നിന്നും കടകളില്‍നിന്നും മാലിന്യങ്ങള്‍ സ്വീകരിക്കും. അതേസമയം, മറ്റുസ്ഥലങ്ങളില്‍നിന്നും വാഹനങ്ങളില്‍ കൊണ്ടുവന്ന് നഗരസഭയുടെ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നാല് സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇവര്‍ രാത്രികാലങ്ങളില്‍ നഗരപ്രദേശത്ത് പരിശോധന നടത്തും. മുനിസിപ്പാലിറ്റിയുടെ അതിർത്തിക്കപ്പുറത്ത് ജില്ലയുടെ പലഭാഗത്തുനിന്നും മാലിന്യം കൊണ്ടുവന്ന് ബത്തേരി ടൗണില്‍ നിക്ഷേപിക്കുന്നുണ്ട്. ഇവരെ പിടികൂടി കനത്ത പിഴയീടാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതുവരെ നടന്ന പരിശോധനയില്‍ നഗരപ്രദേശത്ത് മാലിന്യം തള്ളിയ അമ്പതിൽപരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പൊലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. മാലിന്യം റോഡില്‍ തള്ളിയതിന് ഇതുവരെ അറുപതോളം പേര്‍ക്ക് നോട്ടീസ് നല്‍കി പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഒരു ലക്ഷത്തോളം രൂപ മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് പിഴയായി ഇൗടാക്കി. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വ്യാപാര സമൂഹം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ജിഷ ഷാജി, സ്ഥിരം സമിതി ചെയര്‍മാന്മാരായ ബാബു അബ്ദുറഹ്മാന്‍, എല്‍സി പൗലോസ് നഗരസഭ സെക്രട്ടറി എ. പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.