എൻ.എച്ച്. അന്‍വര്‍ പ്രാദേശിക മാധ്യമപുരസ്‌കാരം നിസാർ ബാബുവിന്

കോഴിക്കോട്: മികച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന് സി.ഒ.എയുടെ സഹകരണത്തോടെ എൻ.എച്ച്. അന്‍വര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംസ്ഥാന പുരസ്കാരത്തിന് മുക്കം സി.ടി.വി മാനേജിങ് ഡയറക്ടര്‍ എ.സി. നിസാര്‍ ബാബുവിനെ തിരഞ്ഞെടുത്തു. കേരള വിഷന്‍ സ്ഥാപക ഡയറക്ടറും കേബിള്‍ ടി.വി ഓപേററ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡൻറുമായിരുന്ന എൻ.എച്ച്. അന്‍വറി​െൻറ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ എൻ.പി. ചന്ദ്രശേഖരന്‍ പുരസ്‌കാരം സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.