മനുഷ്യജീവന്​ വിലയില്ലാത്ത സംസ്​ഥാനമായി കേരളം മാറി ^വി.എം. സുധീരൻ

മനുഷ്യജീവന് വിലയില്ലാത്ത സംസ്ഥാനമായി കേരളം മാറി -വി.എം. സുധീരൻ കോഴിക്കോട്: മനുഷ്യജീവന് ഒരു വിലയുമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തി​െൻറ ഭാഗമായി യു.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരരെ െവല്ലുന്ന രീതിയിലാണ് ബി.ജെ.പിയും സി.പി.എമ്മും പ്രവർത്തിക്കുന്നത്. ആളുകളെ കൊന്നൊടുക്കുന്നതിൽ ഇവർ പരസ്പരം മത്സരിക്കുന്നു. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി. ലോക്കപ്പുകൾ കൊലയറകളായി മാറുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസ് തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന രീതിയില്‍ അക്രമകാരികളായി മാറുന്നു. ശ്രീജിത്തി​െൻറ കസ്റ്റഡി മരണം മാത്രമല്ല, ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങെളല്ലാം സംസ്ഥാനത്തിന് അപമാനമാണ്. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേന്ദ്രത്തില്‍ നരേന്ദ്ര മോദി പാര്‍ലമ​െൻറിനെയും ജുഡീഷ്യറിയെയും തെരഞ്ഞെടുപ്പ് കമീഷനെയും നോക്കുകുത്തിയാക്കുമ്പോള്‍, കേരളത്തിൽ എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യംപറഞ്ഞ മനുഷ്യാവകാശ കമീഷനെ സമ്മർദത്തിലാക്കി വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. മോദി ഭരണഘടന സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍, സത്യംപറഞ്ഞ മനുഷ്യാവകാശ കമീഷനെ നിശ്ശബ്ദനാക്കാനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ശ്രമിക്കുന്നത്. അത്തോളിയിലെ ലോക്കപ്പ് മർദനത്തിൽ ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. നടക്കാവ് സി.െഎ ടി.കെ. അഷ്റഫ് വി.എം. സുധീരന്‍ ഉള്‍പ്പെടെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി. ശങ്കരന്‍, കെ.പി.സി.സി ഭാരവാഹികളായ പി.എം. സുരേഷ് ബാബു, പ്രവീണ്‍കുമാര്‍, ഡി.സി.സി. പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.സി. അബു, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഹമ്മദ് പുന്നക്കല്‍, മനോജ് ശങ്കരനെല്ലൂര്‍, അഡ്വ. നരേന്ദ്രകുമാര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.