വര്‍ഷം അജയൻ പ്രവാസഭൂമിയിൽ; ഒടുവിൽ വിധി നൽകിയത്​ കനത്ത പ്രഹരം

വീടോ തുണ്ട് ഭൂമിയോ സ്വന്തമാക്കാനുള്ള കഠിനാദ്ധ്വാനത്തിനിടെയാണ് മസ്തിഷ്കാഘാതം സംഭവിച്ച് ശരീരം തളർന്നത് മനാമ: വടകര മുട്ടുങ്ങള്‍ കൈനാട്ടി സ്വദേശി പ്രീജാലയത്തില്‍ പരേതരായ ബാല​െൻറയും നാരായണിയുടെയും ഒമ്പത് മക്കളില്‍ നാലാമത്തെ മകനായ ടി.പി. അജയന്‍ (47) ഒന്നര മാസത്തിലേറെയായി മസ്തിഷ്കാഘാതം സംഭവിച്ച് ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്നു. ഇദ്ദേഹത്തിന് പകുതി ഓർമയും ചലനശേഷിയും നഷ്ടമായ അവസ്ഥയിലാണ്. കഴിഞ്ഞ മാര്‍ച്ച് 15നാണ് അസുഖമുണ്ടായത്. തുടര്‍ന്ന് രണ്ടാഴ്ചയോളം വ​െൻറിറിലേറ്ററി​െൻറ സഹായത്താല്‍ ഐ.സി.യുവില്‍ കിടന്ന അജയനെ ഇപ്പോള്‍ വാര്‍ഡിലേക്ക് മാറ്റി. അജയന് ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകനുമുണ്ട്. ബഹ്റൈനില്‍ വന്നതിനു ശേഷം ആദ്യകാലങ്ങളില്‍ വ്യത്യസ്ത കടകളില്‍ ജോലിക്ക് ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വര്‍ഷമായി തുച്ഛമായ ശമ്പളത്തിന് കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസത്തിനു മുന്‍പ് അല്‍പ്പം മെച്ചമായ വേതനമുള്ള സ്ഥാപനത്തിലേക്ക് മാറി. ജീവിതം ഇനിയെങ്കിലും കരുപിടിപ്പിക്കാം എന്ന പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് വിധി അജയനെ ആശുപത്രി കിടക്കയില്‍ എത്തിച്ചത്. ഇദ്ദേഹത്തി​െൻറ കുടുംബത്തി​െൻറ അവസ്ഥയും പരിതാപകരമാണ്. ഇളയ സഹോദരന്‍ നാട്ടില്‍ വച്ചും മറ്റൊരു സഹോദരന്‍ ബഹ്റൈനില്‍ വച്ചും മരണപെട്ടു. സഹോദരി 11 വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. ബഹറൈനില്‍ തന്നെയുള്ള സഹോദരങ്ങളാണ് ആശുപത്രിയില്‍ കൂട്ടായുള്ളത്. അജയന് സ്വന്തമായി ഭൂമിയോ വീടോ യാഥാർഥ്യമാക്കാൻ കഴിഞ്ഞ 20 വര്‍ഷമായി സാധിച്ചിരുന്നില്ല. ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കണമെങ്കിൽ ഭാരിച്ച ചെലവ് വേണ്ടിവരുമെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. സ്ട്രക്ച്ചറിൽ കിടത്തി നഴ്സി​െൻറ സാന്നിധ്യത്തിലേ കൊണ്ടുപോകാനാകൂ. എംബസിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ അതിനു ശ്രമിക്കുകയാണ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരെന്ന് 'പ്രതീക്ഷ ബഹ്‌റൈന്‍' ഭാരവാഹികളായ നിസാര്‍ കൊല്ലവും സിബിൻ സലീമും പറഞ്ഞു. തുടർചികിൽസ നിര്‍ധന കുടുംബത്തിന് ആശങ്കയാണ്. നൻമയുള്ളവരുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് അജയ​െൻറ കുടുംബം. അക്കൗണ്ട്‌: സീമ അജയൻ, എ.സി നമ്പർ: 5418101004384, കാനറ ബാങ്ക് ചോറോട് വടകര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.