പുഴകളെ മരിക്കാൻ അനുവദിക്കരുത് -ജില്ല പഞ്ചായത്ത് പ്രസിഡൻറ് കോഴിക്കോട്: പുഴകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണമെന്നും പുഴകളെ മരിക്കാൻ അനുവദിക്കരുതെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി പറഞ്ഞു. പൂനൂർ പുഴ സമഗ്ര വികസനത്തിനായി ഹരിതകേരളം ജില്ല മിഷൻ, പ്ലാനിങ് ഓഫിസ് കോൺഫൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ പുഴ സംരക്ഷണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. പുഴ സംരക്ഷിക്കാൻ കാർക്കശ്യങ്ങൾ ഉപേക്ഷിച്ച് ഉദാരസമീപനം സ്വീകരിക്കണം. ആസൂത്രണ കമ്മിറ്റി സംയുക്ത പദ്ധതികൾ ആവിഷ്കരിച്ചാൽ പുഴസംരക്ഷണത്തിനായി കൂടുതൽ ഫണ്ട് വിനിയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. കലക്ടർ യു.വി. ജോസ് ചടങ്ങിൽ മുഖ്യാഥിതിയായി. ജില്ല പ്ലാനിങ് ഓഫിസർ എം.എ. ഷീല, ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.