വേനൽമഴയിൽ കനത്ത നാശം

നാദാപുരം: വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ കനത്ത കാറ്റിൽ നാശനഷ്ടം. വാണിമേൽ റോഡിൽ സിയോൺസ് ക്ലബിനു സമീപം പ്ലാവ് പൊട്ടിവീണ് പാണ്ടിൻറവിട ജാനുവി​െൻറ വീട് തകർന്നു. ഒറ്റനില വീടി​െൻറ അടുക്കള ഭാഗവും വരാന്തയും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മിന്നലും മഴയുമുണ്ടായത്. വളയത്ത് മഴയോടൊപ്പമുണ്ടായ മിന്നലിൽ പശു ചത്തു. ചുഴലി അരിങ്ങാട്ടിൽചാലിൽ ചാത്തുവി​െൻറ ഗർഭിണിയായ പശുവാണ് ചത്തത്. വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. രാത്രി ഏഴു മണിയോടെ തൊഴുത്തിലെത്തിയപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വാണിമേൽ പരപ്പുപാറയിൽ മിന്നലിൽ വീടിന് കേടുസംഭവിച്ചു. ചിറയിൽ ശാരദയുടെ വീടിനാണ് കനത്ത നാശമുണ്ടായത്. ശക്തമായ ഇടിയിൽ ചുമർ പിളർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. ചെറുമോത്ത് പള്ളിമുക്കിൽ വൈദ്യുതി തൂൺ കാറ്റിൽ തകർന്നുവീണ് ഗതാഗതം സ്തംഭിച്ചു. ചെറുമോത്ത് ജാതിയേരി റോഡിലും വൈദ്യുതിതൂൺ തകർന്നു. റോഡുകൾ പലയിടത്തും മഴയിൽ മുങ്ങിയതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു. കല്ലാച്ചിയിൽ റോഡിൽ വെള്ളം കയറിയത് ദുരിതത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.