നീതി നിഷേധത്തിനെതിരെ ഒന്നിക്കണം ^ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി

നീതി നിഷേധത്തിനെതിരെ ഒന്നിക്കണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി കോഴിക്കോട്: നീതി നിഷേധത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. എം.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഖിയാദ-18 പ്രതിനിധി സമ്മേളനം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ അധാര്‍മിക പ്രവണതകള്‍ വര്‍ധിച്ചുവരുകയാണെന്നും ഇത്തരം സാഹചര്യത്തിലാണ് ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂരിനെ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.പി.എം സാഹിര്‍, ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ് ഉമര്‍ പാണ്ടികശാല, ജന. സെക്രട്ടറി എം.എ. റസാഖ്, സി.കെ. സുബൈര്‍, അഫ്‌നാസ് ചോറോട്, കെ.പി. സൈഫുദ്ദീന്‍ എന്നിവർ സംസാരിച്ചു. എന്‍.സി. അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, നജീബ് കാന്തപുരം, പി.ജി. മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, എ.പി. അബ്ദുസ്സമദ്, ഹാഷിം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.