സ്​റ്റുഡൻറ് പൊലീസ് യൂനിറ്റ് അനുവദിക്കണം

കുറ്റ്യാടി: മലയോര മേഖലയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കുറ്റ്യാടി ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് നിവേദനം നൽകി. ലോക്കൽ സെക്രട്ടറി പി.പി. ചന്ദ്രൻ, വി.വി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം നൽകിയത്. ക്ലീൻ ഗ്രീൻ കായക്കൊടിക്ക് തുടക്കമായി കുറ്റ്യാടി: ഹരിത കേരളം മിഷ​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് ശുചിത്വപൂർണമാക്കുന്നതിന് ഹരിത സേനാംഗങ്ങൾ പ്രവൃത്തി ആരംഭിച്ചു. അജൈവ മാലിന്യങ്ങളെ തരംതിരിച്ച് വീടുകളിൽനിന്ന് ശേഖരിച്ച് പഞ്ചായത്തി​െൻറ എം.ആർ.എഫ് കേന്ദ്രങ്ങളിലെത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. തോടുകൾ, പൊതുകിണറുകൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ ശുചീകരിച്ചുവരുകയാണ്. 27 പേർ അടങ്ങുന്നതാണ് ഹരിതസേന. തളീക്കരയിൽ ക്ലീൻ ഗ്രീൻ പദ്ധതി ഘോഷയാത്രയോടുകൂടി തുടങ്ങി. ഹരിതസേനാംഗങ്ങൾക്ക് യൂനിഫോം നൽകി പദ്ധതി ഉദ്ഘാടനം പ്രസിഡൻറ് കെ.ടി. അശ്വതി നിർവഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. നാണു അധ്യക്ഷത വഹിച്ചു. കെ. രാജൻ, എം.എ. സുഫിറ, കെ. ചന്ദ്രൻ, പി.പി. മൊയ്തു, മുഹമ്മദ് ബഷീർ, നാസർ തളിയിൽ, മൂടാട്ട് ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.