കൊലപാതകം അവസാനിപ്പിക്കാൻ രാഷ്​ട്രീയ നേതൃത്വം തയാറാവണം ^വി.എം. സുധീരൻ

കൊലപാതകം അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം തയാറാവണം -വി.എം. സുധീരൻ നന്മണ്ട: രാഷ്ട്രീയ വൈരാഗ്യത്തി​െൻറ പേരിൽ അന്യോന്യം കൊല നടത്തുന്ന സാഹചര്യം അവസാനിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാവണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. ആശയപരമായ സംവാദങ്ങൾക്കുപകരം കൊലവിളി ഉയർത്തുന്ന രാഷ്ട്രീയ സംസ്കാരം നാടിനാപത്താണെന്നും വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവർ വ്യക്തിസൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കണമെന്നും സുധീരൻ പറഞ്ഞു. നന്മണ്ടയിലെ കോൺഗ്രസ് നേതാവ് കരിപ്പാല രാഘവൻ മാസ്റ്ററുടെ ഏഴാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. അനുസ്മരണ സമിതി ചെയർമാൻ പാറക്കണ്ടി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. നന്മണ്ട സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജയൻ നന്മണ്ട, കാവിൽ പി. മാധവൻ, പി. സുധാകരൻ, കെ.ടി. ബാലൻ നായർ, കെ. സുനീർ, ടി. ദേവദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ, കരിപ്പാല ബാബു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള എൻഡോവ്മ​െൻറ് കരിപ്പാല രാഘവ​െൻറ ഭാര്യ മീന വിതരണം ചെയ്തു. രാവിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് വി.എം. സുധീരൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ്, പി.എം. സുരേഷ് ബാബു, കെ. പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി. അംഗൻവാടി വാർഷികം നന്മണ്ട: കൂളിപ്പൊയിൽ ചേരോത്ത് അംഗൻവാടി വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ബഷീർ കുണ്ടായി, ടി.പി. കേളുക്കുട്ടി, പി.പി. ദേവദാസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. യോഗ ക്യാമ്പ് പേരാമ്പ്ര: വ്യാസ സ്കൂൾ ഓഫ് യോഗ പ്രമേഹരോഗികൾക്കായുള്ള യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂട്ടാലിട സാരംഗി കലാലയത്തിൽ മേയ് 10ന് രാവിലെ 5.30നും വൈകീട്ട് ആറിനുമാണ് ക്ലാസുകൾ. ഫോൺ: 9497024945.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.