വാണിമേൽ: മൈലാഞ്ചി കല്യാണത്തിന് എത്തിയ സ്ത്രീകൾക്കു നേരെ വയൽപ്പീടികയിൽ അതിക്രമം. ഞായറാഴ്ച രാത്രിയോടെയാണ് സ്ത്രീകൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഒരുസംഘം അതിക്രമം കാട്ടിയത്. പൂമുഖത്തുനിന്ന് വാണിമേലിലെ വധൂഗൃഹത്തിൽ മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. സ്ത്രീകൾ പാട്ടു പാടിയെന്നാരോപിച്ചാണ് അവർ സഞ്ചരിച്ച കാർ തടഞ്ഞത്.സ്ത്രീകളെ ശല്യംചെയ്യുന്നതിനിടെ കാറിന് കേടുവരുത്തിയതായും പരാതിയുണ്ട്. ഇതിനിടെ വിവരമറിഞ്ഞ് വിവാഹ വീട്ടിൽനിന്ന് എത്തിയവരും കാർ തടഞ്ഞവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. സ്ത്രീകളെ അപമാനിച്ചതിനും മാനഭംഗപ്പെടുത്തിയതിനും വളയം പൊലീസ് 30 പേർക്കെതിരെ കേസെടുത്തു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയവരുടെ മൊഴി എടുക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ യൂത്ത് ലീഗ് നേതാവിനെ റോഡിൽ ഒരുസംഘം ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.