അധ്യാപകരില്ല; കാലിക്കറ്റിൽ ബിരുദ പരീക്ഷകൾ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പരീക്ഷ മൂല്യനിർണയ ക്യാമ്പിലെ അധ്യാപകക്ഷാമം പരീക്ഷ നടത്തിപ്പിനെയും ബാധിക്കുന്നു. ഇൗ മാസം ഒമ്പതിനും പത്തിനും നടത്താനിരുന്ന പരീക്ഷകൾ ഡ്യൂട്ടിക്ക് അധ്യാപകരില്ലാത്തതിനാൽ മാറ്റിവെച്ചു. മേയ് ഒമ്പതിന് നടത്താനിരുന്ന കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ/ബി.കോം വൊക്കേഷനൽ/ബി.കോം ഓണേഴ്‌സ്-സി.സി.എസ്.എസ്/ബി.എച്ച്.എ/ബി.ടി.എച്ച്.എം (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍/സപ്ലിമ​െൻററി/ഇംപ്രൂവ്‌മ​െൻറ് പരീക്ഷകള്‍ മേയ് 21ലേക്കാണ് മാറ്റിയത്. മേയ് പത്ത് മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്-യു.ജി) ബി.എ/ബി.എസ്.സി (കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകളും ആറാം സെമസ്റ്റര്‍ (സി.സി.എസ്.എസ്-യു.ജി) ബി.കോം/ബി.എ/ബി.എസ്സി കോളജ്/വിദൂരവിദ്യാഭ്യാസം പരീക്ഷകളും മേയ് 22 മുതല്‍ നടത്താനും തീരുമാനമായി. ബിരുദ അവസാന വർഷത്തെയും രണ്ടാം സെമസ്റ്ററി​െൻറയും മൂല്യനിർണയ ക്യാമ്പുകളാണ് അഞ്ചു ജില്ലകളിലെ എഴുപതോളം കോളജുകളിൽ മേയ് മൂന്നു മുതൽ ആരംഭിച്ചത്. 60 ശതമാനത്തിൽ താഴെ അധ്യാപകർ മാത്രമേ ഹാജരായിട്ടുള്ളു. അതിനാൽ ചൊവ്വാഴ്ച തീരേണ്ട ക്യാംപ് പത്ത് ദിവസത്തേക്കെങ്കിലും നീേട്ടണ്ടി വരും. ഇതേ അധ്യാപകരാണ് പരീക്ഷ ഡ്യൂട്ടിക്ക് വരേണ്ടത് എന്നതിനാലാണ് പരീക്ഷകൾ മാറ്റിവെക്കുന്നത്. പരീക്ഷ െസൻററുകളിൽ ക്യാംപ് നടക്കുന്നതും പരീക്ഷ നീട്ടാൻ കാരണമായി. സ്വാശ്രയ കോളജ് അധ്യാപകരാണ് മൂല്യനിർണയ ക്യാംപിൽ എത്താനുള്ളത്. ഇവർക്കുമേൽ സർവകലാശാലക്ക് കാര്യമായ നിയന്ത്രണമില്ല. കുടിശ്ശികയുള്ള വേതനം ലഭിക്കാത്തതിനാൽ സ്വാശ്രയ കോളജ് അധ്യാപകർ നേരത്തേ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നത് ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. എന്നാൽ, പല സ്വാശ്രയ മാനേജ്മ​െൻറുകളും രണ്ടു മാസത്തെ അവധിക്കാലത്തെ ശമ്പളം ലഭിക്കുന്നതിന് അധ്യാപകരെ പിരിച്ചുവിട്ടത് ഹാജർ നില കുറയാനിടയാക്കി. ചില അധ്യാപകർ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ്. അധ്യാപകരെ അയച്ചില്ലെങ്കിൽ പരീക്ഷാ സ​െൻറർ റദ്ദാക്കുമെന്ന് പരീക്ഷ കൺട്രോൾ മുന്നറിയിപ്പ് നൽകിയിരുന്നു. പരീക്ഷ താളംതെറ്റിയ സ്ഥിതിക്ക് നടപടി കൂടുതൽ കർക്കശമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. സർവകലാശാലക്ക് കീഴിലുള്ള 473 കോളജുകളിൽ 325ഉം സ്വാശ്രയ കോളജുകളാണ്. സ്വാശ്രയ അധ്യാപകരുടെ സ്ഥിതിവിവരണ കണക്കുകളുണ്ടാക്കുകയും സർവകലാശാല ചട്ടങ്ങളിൽ സ്വാശ്രയ കോളജ് അധ്യാപകരെ ഉൾപ്പെടുത്തുകയും ചെയ്താൽ പ്രതിസന്ധികൾ പരഹിരിക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.