നാദാപുരം: കക്കംവള്ളിയിൽ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചശേഷം വൈദ്യുതി പോസ്റ്റ് തകർത്തു. ബൈക്ക് യാത്രക്കാരനായ കൊയിലാണ്ടി ചന്ദ്രാനന്ദനെ സാരമായ പരിക്കുകളോടെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടൗണിലെ ഇഷാന ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ്. രാവിലെ 10 ഒാടെയാണ് അപകടമുണ്ടായത്. പുറമേരി ഭാഗത്തേക്ക് പോകുകയായിരുന്ന പുതിയ സ്വിഫ്റ്റ് കാർ നാദാപുരം ഭാഗത്തേക്കുവരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. പോസ്റ്റ് തകർന്നതിനെ തുടർന്ന് ഏറെ സമയം പ്രദേശത്ത് വൈദ്യുതി മുടങ്ങി. നേരത്തേയും ഇവിടെ അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ചരമ വാർഷികവും കുടുംബ സംഗമവും കുറ്റ്യാടി: എസ്.എൻ.ഡി.പി താലൂക്ക് കൗൺസിലറായിരുന്ന പൂളത്തറ വാസുവിെൻറ ചരമവാർഷികവും കുടുംബ സംഗമവും ഒമ്പതിന് കുറ്റ്യാടിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർത്ത സമ്മേളനത്തിൽ പി.എൻ. രവീന്ദ്രൻ, മുകുന്ദൻ മരുതോങ്കര തുടങ്ങിയവർ പങ്കെടുത്തു. വർഗീയതക്കെതിരെ ബഹുസ്വരതയെ ശക്തിപ്പെടുത്തണം -മുല്ലപ്പള്ളി കുറ്റ്യാടി: രാജ്യത്ത് സജീവമായ വർഗീയ ധ്രുവീകരണത്തിനെതിരെ ബഹുസ്വരതയെ ശക്തിപ്പെടുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡൻറ് സി.കെ. കുഞ്ഞമ്മദിെൻറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മമ്മുട്ടി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അധ്യക്ഷനായിരുന്നു. എൻ. അഹമ്മദ്, കെ.കെ. ലതിക, വി.എം. ചന്ദ്രൻ, സൂപ്പി നരിക്കാട്ടേരി, സി.കെ. ബാബു, പടയൻ കുഞ്ഞമ്മദ്, എൻ.കെ. കാളിയത്ത്, വി. അമ്മദ്, ടി.എം. മൂസ തുടങ്ങിയവർ സംസാരിച്ചു. ഇ.കെ. ഇബ്രായികുട്ടി സ്വാഗതവും ഇ.കെ. സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.