കുടുംബശ്രീ ബാലസഭക്ക്​ ഇനി ബാൻഡ്​സെറ്റി​െൻറ പ​ത്രാസും

കോഴിക്കോട്: നഗരസഭ കുടുംബശ്രീ ബാലസഭക്ക് ഇനി മുതൽ ബാൻഡ്സെറ്റി​െൻറ പത്രാസും. '21 പൈലറ്റ്സ്' പേരിൽ രൂപവത്കരിച്ച ബാൻഡ്സെറ്റി​െൻറ ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കുടുംബശ്രീ ബാലസഭക്ക് കീഴിലെ ആദ്യ ബാൻഡ്സെറ്റ് ട്രൂപ്പാണിത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്നും കുടുംബശ്രീ ഫണ്ടിൽ നിന്നുമായി അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് കുട്ടികളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിവിധ വാർഡുകളിൽനിന്ന് െതരഞ്ഞെടുത്ത 21 പെൺകുട്ടികളാണ് ടീമിലുള്ളത്. കുടുംബശ്രീയുടെ ഗവേഷണ പരിശീലന സ്ഥാപനമായ ഏക്സാതി​െൻറ നേതൃത്വത്തിൽ ബാൻഡ് മാസ്റ്റർ കെ.എം. കുര്യാക്കോസാണ് ഒന്നരമാസത്തെ പരിശീലനം നൽകിയത്. മൂന്നുമാസം കൂടി ഇനി ഇവർക്ക് പരിശീലനം നൽകും. ഉദ്ഘാടന ചടങ്ങിൽ ബാൻഡ്സെറ്റി​െൻറ ഡിസ്പ്ലേയും അരങ്ങേറി. കോഴിക്കോട്ട് നടക്കുന്ന മന്ത്രിസഭ വാർഷികം, കുടുംബശ്രീ വാർഷികം എന്നിവയിൽ ഇവർ പരിപാടി അവതരിപ്പിക്കും. അഞ്ച് ട്രമ്പറ്റ്, രണ്ട് ബീഗൾ, രണ്ട് എപ്പോണിയം, നാല് ഡ്രം, നാല് സൈഡ് ഡ്രം, മൂന്നുേജാടി സിമ്പൾ, ഒരു മേജർ സ്റ്റിക് എന്നിവയാണ് നഗരസഭ ടീമിന് വാങ്ങിനൽകിയത്. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷതവഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉപഹാരം നൽകി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത രാജൻ ബാഡ്ജ് വിതരണം െചയ്തു. സ്ഥിരം സമിതി ചെയർമാൻമാരായ പി.സി. രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനിൽകുമാർ, ആശ ശശാങ്കൻ, കുടുംബശ്രീ ജില്ല കോഒാഡിനേറ്റർ പി.സി. കവിത, കൗൺസിലർമാരായ പൊറ്റങ്ങാടി കിഷൻചന്ദ്, നമ്പിടി നാരായണൻ, അഡീഷനൽ സെക്രട്ടറി കെ.പി. വിനയൻ, സൗത് സി.ഡി.എസ് ചെയർപേഴ്സൺ എൻ. ജയശീല, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ടി.കെ. ഗീത, സെൻട്രൽ സി.ഡി.എസ് ചെയർപേഴ്സൺ ഒ. രജിത തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ മെംബർ െസക്രട്ടറി എം.വി. റംസി ഇസ്മയിൽ സ്വാഗതവും ഏക്സാത് സെക്രട്ടറി ടി. വിനിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.