ടെലികമ്യൂണിക്കേഷൻ ഇൻഡസ്​​ട്രിയൽ ട്രെയ്​നിങ്​

കോഴിക്കോട്: എൻജിനീയറിങ്/ഡിേപ്ലാമ വിദ്യാർഥികൾക്ക് ടെലികമ്യൂണിക്കേഷൻ സ്വിച്ചിങ്, ട്രാൻസ്മിഷൻ സാേങ്കതികവിദ്യയിൽ ഒരാഴ്ച/രണ്ടാഴ്ച ദൈർഘ്യമുള്ള ബി.എസ്.എൻ.എൽ ഇൻഡസ്ട്രിയൽ ട്രെയ്നിങ് കോഴ്സി​െൻറ പുതിയ ബാച്ച് ജൂൺ ആദ്യവാരം െവള്ളയിൽ ടെലിഫോൺ എക്സ്ചേഞ്ചിൽ ആരംഭിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, െഎ.ടി, ബയോമെഡിക്കൽ തുടങ്ങിയ മേഖലകളിൽ രണ്ടാം വർഷം മുതലുള്ള എൻജിനീയറിങ് ബിരുദ വിദ്യാർഥികൾക്കും/അവസാനവർഷ ഡിേപ്ലാമ വിദ്യാർഥികൾക്കുമാണ് കോഴ്സിൽ പ്രവേശനം. ടെലികമ്യൂണിക്കേഷൻ സ്വിച്ചിങ്, ട്രാൻസ്മിഷൻ, സിഗ്നലിങ് എന്നിവക്കു പുറമെ ജി.എസ്.എം/സി.ഡി.എം.എ, 2ജി/3ജി, ബ്രോഡ്ബാൻഡ്, ഒ.എഫ്.സി സംവിധാനങ്ങളിലും കോഴ്സിൽ പരിശീലനം നൽകും. അപേക്ഷ ലഭിക്കുന്നതിനനുസരിച്ചാണ് മുൻഗണനാക്രമം നിശ്ചയിക്കുക. ഫോൺ: 9447143100, 9446567811.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.