ബാഫഖി തങ്ങൾ യതീംഖാന വാർഷികം സമാപിച്ചു

ഫറോക്ക്‌: കരുവൻതിരുത്തി പൂക്കോയ തങ്ങൾ നഗറിൽ നടന്നുവന്ന ബാഫഖി തങ്ങൾ സ്മാരക യതീംഖാനയുടെ 45ാം വാർഷിക സമ്മേളനത്തിന് ഫസൽ ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെ സമാപനം. എ.വി. അബ്ദുൽ റഹീം ഹാജി അധ്യക്ഷത വഹിച്ചു. മിർഷാദ് യമാനി ചാലിയം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ റഹീം ദാരിമി, ഷറഫുദീൻ ബദ്രി, കെ.എം. കോയസൻകുട്ടി ഹാജി, കെ.ടി. ബീരാൻ, ടി.പി. മുഹമ്മദ്‌ ഷമീർ, മാട്ടുമ്മൽ മുഹമ്മദ്‌ സംസാരിച്ചു. വി. മുഹമ്മദ്‌ ബഷീർ സ്വാഗതവും എ.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സാംസ്‌കാരിക സമ്മേളനം ഉമ്മർ പാണ്ടികശ്ശാല ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. റഫീഖ് സകരിയ ഫൈസി, ഹാഫിസ് ജാബിർ എടപ്പാൾ എന്നിവർ സംസാരിച്ചു. പി.വി. ഷാഹുൽ ഹമീദ് സ്വാഗതവും കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.