മുഹമ്മദ് ആസിമിന് പിന്തുണയുമായി മാമുക്കോയയെത്തി

ഓമശ്ശേരി: സംസ്ഥാന സർക്കാറി​െൻറ 'ഉജ്ജ്വല ബാല്യം' പുരസ്കാര ജേതാവും ജന്മനാ ഇരു കൈകളുമില്ലാത്ത, കാലുകൾക്ക് ശേഷിയില്ലാത്ത, ത​െൻറ ഉപരിപഠനത്തിന് സൗകര്യമാവുന്ന രൂപത്തിൽ താൻ പഠിച്ച വെളിമണ്ണ ഗവ. യു .പി സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ ബലഹീനതകൾക്കിടയിലും സമർപ്പണ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ആസിമിന് ത​െൻറ സർവപിന്തുണയും നൽകി മാമുക്കോയയെത്തി. വെളിമണ്ണ പ്രവാസി കോൺഗ്രസി​െൻറ ആദരിക്കൽ ചടങ്ങിലാണ് നടനെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ.ടി. സക്കീന ടീച്ചർ ഉപഹാര സമർപ്പണം നടത്തി, വാർഡ് മെംബർ പി.കെ. കുഞ്ഞിമൊയ്തീൻ, എ.കെ. അയമ്മദ്കുട്ടി, പി.പി. അഹമ്മദ്, ജബ്ബാർ, ശിഹാബ് വെളിമണ്ണ, സിദ്ദീഖ്, മുഹമ്മദ് എന്നിവർ സംസാരിച്ചു, മൻസൂർ സ്വാഗതവും മുജീബ് കുനിമൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.