സംഘ്​പരിവാര്‍ അജണ്ടക്ക് കേരളം പരവതാനി വിരിക്കരുത്​ -ടി.പി. അബ്​ദുല്ലക്കോയ മദനി

കോഴിക്കോട് : ദേശീയതലത്തില്‍ സംഘ്പരിവാര്‍ നടപ്പാക്കുന്ന അജണ്ടക്ക് കേരളം പരവതാനി വിരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി യൂത്ത്മീറ്റി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനെതിരെ മലപ്പുറത്ത് നടന്ന ആള്‍ക്കൂട്ട അക്രമം ആശങ്കജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതപ്രബോധനവും വിശ്വാസ സ്വാതന്ത്ര്യവും തടയാനുള്ള ആസൂത്രിത നീക്കം നടക്കുകയാണ്. മുസ്‌ലിം ചെറുപ്പക്കാരുടെ മനസ്സില്‍ പടര്‍ന്ന ഭീതിയും ആശങ്കയും അകറ്റാന്‍ ക്രിയാത്മകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. എ. അസ്ഗറലി, പി.കെ. അഹമ്മദ്, വി.കെ. സക്കരിയ്യ, എം. അബ്ദുറഹിമാന്‍ സലഫി, എം. സലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ലിയാര്‍, അഹമ്മദ് അനസ് മൗലവി, പി.കെ. സക്കരിയ്യ സ്വലാഹി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.