നീറ്റ്‌ പരീക്ഷ സെൻററുകളുടെത്‌ മതവിരുദ്ധത ^എസ്‌.കെ.എസ്‌.എസ്‌.എഫ്‌

നീറ്റ്‌ പരീക്ഷ സ​െൻററുകളുടെത്‌ മതവിരുദ്ധത -എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കോഴിക്കോട്‌: മതവസ്ത്രങ്ങൾ വിലക്കില്ലെന്ന സി.ബി.എസ്‌.ഇ നീറ്റ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി പരീക്ഷ സ​െൻറർ അധികൃതർ പ്രവർത്തിച്ചുവെന്നും ഇത്തരം നടപടി മതവിരുദ്ധവും നിശ്ചിത താൽപര്യങ്ങൾ നടപ്പാക്കാനുള്ള ശ്രമവുമാണെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ് ആരോപിച്ചു. മതവസ്ത്രങ്ങൾ ധരിച്ച്‌ വന്നവരുടെ വസ്ത്രം മുറിച്ച നടപടി അങ്ങേയറ്റം പ്രതിഷേധകരമാണ്. മത വസ്ത്രങ്ങൾ ധരിച്ച്‌ വരുന്നവർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ നേരേത്ത ഹാജരായാൽ പരിശോധനക്കുശേഷം പരീക്ഷ എഴുതാമെന്ന സി.ബി.എസ്‌.ഇയുടെ നിർദേശത്തെ മറികടന്ന് സ്വന്തം നിയമങ്ങൾ നടപ്പാക്കാനാണ് ചില സ​െൻററുകൾ ശ്രമിച്ചത്‌. 7.30 മുതൽ വിദ്യാർഥികൾ പരിശോധനക്കായി കാത്തിരുന്നിട്ടും അധികൃതർ സമയത്ത്‌ എത്തിച്ചേരാത്ത അവസ്ഥയുണ്ടായി. പലയിടങ്ങളിലും അധ്യാപകരുടെ അസാന്നിധ്യത്തിലാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പ്രതിഷേധയോഗത്തിൽ കാമ്പസ്‌ വിങ് സംസ്ഥാന ചെയർമാൻ സിറാജ്‌ ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സുബൈർ, ഒ.പി.എം. അഷ്‌റഫ്‌, നൂറുദ്ദീൻ ഫൈസി, അലി അക്ബർ മുക്കം, റഫീഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.