കൊയിലാണ്ടി: സമഗ്ര െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം തുടങ്ങി. നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം.ജയ, എൻ.എസ്. വിഷ്ണു, എൻ. ബാലകൃഷ്ണൻ, രവീന്ദ്രൻ ശ്രേയസ് എന്നിവർ സംസാരിച്ചു. മൃഗസംരക്ഷണം: അപേക്ഷ ക്ഷണിച്ചു കൊയിലാണ്ടി: താലൂക്കിൽ മൃഗസംരക്ഷണ വകുപ്പ് ഗോവർധിനി, താറാവ് വളർത്തൽ, ചാണകക്കുഴി നിർമാണം, സാറ്റലൈറ്റ് യൂനിറ്റ് പദ്ധതികൾ നടപ്പാക്കുന്നു. കർഷകർ അതാത് ഗ്രാമപഞ്ചായത്തിലെ വെറ്ററിനറി ഡിസ്പൻസറിയുമായി ബന്ധപ്പെടണമെന്ന് താലൂക്ക് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന ദിവസം മേയ് 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.