സ്നേഹസദസ്സ് സംഘടിപ്പിച്ചു

സ്നേഹസദസ്സ് സംഘടിപ്പിച്ചു വാണിമേൽ: കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര എന്ന ശീർഷകത്തിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയി​െൻറ ഭാഗമായി വാണിമേലിൽ സ്നേഹസദസ്സ് സംഘടിപ്പിച്ചു. ക്രസൻറ് ഹൈസ്കൂൾ ഹാളിൽ നടന്ന പരിപാടി ദേശീയ അധ്യാപക ജേതാവ് കെ. ഹേമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി നാദാപുരം ഏരിയ പ്രസിഡൻറ് അബ്ദുറഹിമാൻ കടമേരി അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വാണിമേൽ എം.യു.പി. സ്കൂൾ റിട്ട. അധ്യാപകൻ എം.പി. കുഞ്ഞിക്കൃഷ്ണൻ വാരിയർ, യുവകഥാകൃത്ത് വി.കെ. അബ്ദുല്ല എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാണിമേൽ സംയുക്ത മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.പി.എ. റഹ്‌മാൻ, ക്രസൻറ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ, ടി. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. സി.വി. അബ്ദുൽ ഗഫൂർ സ്വാഗതവും കെ.ഖാസിം മാസ്റ്റർ നന്ദിയും പറഞ്ഞു. ചിത്രം: Saji I ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹസദസ്സ് കെ. ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.