അണ്ടർ^ഒമ്പത്​ ജില്ല ചെസ്​: മുഹമ്മദ്​ നജദും ഫാദിയ റഹ്​മാനും ജേതാക്കൾ

അണ്ടർ-ഒമ്പത് ജില്ല ചെസ്: മുഹമ്മദ് നജദും ഫാദിയ റഹ്മാനും ജേതാക്കൾ കോഴിക്കോട്: ജില്ല അണ്ടർ-ഒമ്പത് ചെസിൽ ഒാപൺ വിഭാഗത്തിൽ മണിയൂർ കുന്നത്ത്കര എം.എൽ.പി സ്കൂളിലെ മുഹമ്മദ് നജദ് ഷഹദും പെൺകുട്ടികളിൽ ചാത്തമംഗലം എം.ഇ.എസ് രാജ സ്കൂളിലെ ഫാദിയ റഹ്മാനും ജേതാക്കളായി. എം. അലൻ, കെ.ആർ. അനഘ എന്നിവർ യഥാക്രമം ആൺകുട്ടികളിലും പെൺകുട്ടികളിലും രണ്ടാംസ്ഥാനം നേടി ജില്ല ടീമിൽ അംഗമായി. എ.ജി.പി ഗാർഡൻസ് മാനേജിങ് ഡയറക്ടർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടപെടും -ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കോഴിക്കോട്: മദ്യനയം അട്ടിമറിക്കുന്ന സർക്കാർ നയത്തിനെതിരെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ശക്തമായി ഇടപെടുമെന്ന് മദ്യനിരോധസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അറിയിച്ചു. ജില്ല മദ്യനിരോധന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ സംസ്ഥാനത്ത് എൺപതോളം ബാറുകൾ തുറന്നിട്ടും പുതിയ ബാറുകൾ തുറന്നിട്ടില്ലെന്ന് സത്യവിരുദ്ധമായി പറയുന്ന എക്സൈസ് മന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് സമിതി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പപ്പൻ കന്നാട്ടി, എൻ.എ. ഹാജി, വി.കെ. ദാമോദരൻ, ഇയ്യച്ചേരി പത്മിനി, ഹേമലത, യൂനുസ് ഹാജി, കെ.കെ. അബ്ദുറഹിമാൻ, വെളിപാലത്ത് ബാലൻ, ഗംഗൻ തുമ്പക്കണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.