മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്നു^മുല്ലപ്പള്ളി രാമചന്ദ്രൻ

മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്നു-മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്: മോദി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ ഒന്നൊന്നായി വിറ്റഴിക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. നാഷനൽ ലൈഫ് ഇൻഷുറൻസ് എംപ്ലോയിസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു പൊതുമേഖല സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് എൽ.ഐ.സിയുടെ പ്രവർത്തനം. ഈ സ്ഥാപനത്തെയും വിൽക്കാൻ സാധ്യതയുണ്ട്. എൽ.ഐ.സി പൊതുമേഖലയിൽ നിലനിർത്താനുള്ള ശ്രമങ്ങൾ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. തൊഴിലാളിവിരുദ്ധവും കോർപറേറ്റ് അനുകൂലവുമാണ് കേന്ദ്ര സർക്കാർ നയങ്ങൾ. തോന്നിയതുപോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അധികാരമാണ് കോർപറേറ്റുകൾക്ക് നൽകുന്നത്. ഇതിനെയെല്ലാം ശക്തമായി എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയിസ് ഫെഡറേഷൻ അഖിലേന്ത്യ വൈസ്പ്രസിഡൻറ് െക. അനന്തൻ നായർ അധ്യക്ഷത വഹിച്ചു. സർവസിൽനിന്ന് വിരമിക്കുന്ന ഫെഡറേഷൻ വൈസ്പ്രസിഡൻറ് വി. ഭാഗ്യനാഥന് എം.പി ഉപഹാരം നൽകി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എം. രാജൻ, കെ. രാജീവ്, വി.ആർ നാരായണ പണിക്കർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് പി.കെ. രഘുരാജ് സ്വാഗതവും ജന.സെക്രട്ടറി വേണുഗോപാലൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ രഘുരാജ്(പ്രസി), പി.വേണുഗോപാലൻ(ജന.സെക്ര), വി.ആർ. നാരായണപ്രകാശ്(ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.