വ്യവസായ പുരോഗതിക്ക്​ വാണിജ്യ മിഷൻ തുടങ്ങും ^മന്ത്രി എ.സി. മൊയ്​തീൻ

വ്യവസായ പുരോഗതിക്ക് വാണിജ്യ മിഷൻ തുടങ്ങും -മന്ത്രി എ.സി. മൊയ്തീൻ കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ വ്യവസായ നയത്തി​െൻറ ഭാഗമായി പുതിയ വാണിജ്യ മിഷൻ തുടങ്ങുമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. വാണിജ്യസംബന്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ചെറുകിട വ്യാപാരികളടക്കമുള്ളവരുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട് നയപരമായ തീരുമാനമാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി സംഘടിപ്പിച്ച കുടുംബസംഗമവും ജില്ലതല ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേമ്പാളത്തിൽ കടുത്ത മത്സരമാണ്. ജി.എസ്.ടിയും നോട്ടുനിരോധനവുമെല്ലാം ഉപഭോഗശേഷിയെ ഗണ്യമായി കുറച്ചിട്ടുണ്ട്. ഇതുമൂലം വരുമാനത്തിൽ കുറവുവന്നതായും അദ്ദേഹം പറഞ്ഞു. സാമ്പത്തികമേഖലയിലെ നേരിയ ഇടിവ് പോലും വ്യാപാരികളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് വികസനപ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ വിലനൽകേണ്ടി വരുന്നുണ്ട്. ന്യായ ഭൂമിവില ഉൾപ്പെടുത്തിയുള്ള സമഗ്ര നഷ്ടപരിഹാര പാക്കേജാണ് സർക്കാറി​െൻറ പരിഗണനയിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചാരിറ്റബിൾ ട്രസ്റ്റിനുള്ള ആദ്യഫണ്ട് മലബാർ ഗോൾഡ് ഡയറക്ടർ വീരാൻകുട്ടിയിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ സി.വി. ഇഖ്ബാൽ, പി.ടി.എ. റഹീം എം.എൽ.എ, പി.കെ. അഹമ്മദ്, എ.ടി. അബ്ദുല്ലകോയ, സൂര്യ അബ്ദുൽ ഗഫൂർ, സി.കെ. വിജയൻ, കെ.ടി. സുഷാജ്, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു. വ്യാപാര വ്യവസായരംഗത്തെ പ്രമുഖർ, പഴയകാല വ്യാപാരികൾ, ആദ്യകാല നേതാക്കൾ എന്നിവരെ ആദരിച്ചു. ചെയർമാൻ കെ.എം. റഫീഖ് സ്വാഗതവും എം. കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.