'യഥാർഥ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നത് സി.പി.ഐ' ^കാനം

'യഥാർഥ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നത് സി.പി.ഐ' -കാനം 'യഥാർഥ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നത് സി.പി.ഐ' -കാനം പേരാമ്പ്ര: സി.പി.ഐയാണ് യഥാർഥ ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നതെന്ന് കാനം രാജേന്ദ്രൻ. പേരാമ്പ്രയിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസായ എം. കുമാരൻ മാസ്റ്റർ, ആവള നാരായണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി കൂട്ടുകൂടുക എന്നതാണ് സി.പി.ഐ നയമെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട് എന്നാൽ, ഇത് തെറ്റാണ്. ഇന്ന് രാജ്യം നേരിടുന്ന സംഘ്പരിവാർ വെല്ലുവിളിയെ പ്രതിരോധിക്കാൻ മതനിരപേക്ഷ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക എന്നാണ് സി.പി.ഐ ഉൾപ്പെടെയുള്ള ഇടതുകക്ഷികളുടെ പാർട്ടി കോൺഗ്രസ് തീരുമാനം. ഭരണഘടന സ്ഥാപനങ്ങളെ റബർ സ്റ്റാമ്പുകളാക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. ജുഡീഷ്യറി ചരിത്രത്തിലെ കറുത്തദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ. ശശി, സത്യൻ മൊകേരി, സി.എൻ. ചന്ദ്രൻ, ടി.വി. ബാലൻ, ഇ.കെ. വിജയൻ എം.എൽ.എ, അഡ്വ. പി. വസന്തം, എം. നാരായണൻ, പി.കെ. സുരേഷ്, ഇ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. photo: KPBA 16 സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് കാനം രാജേന്ദ്രൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.