സുരക്ഷ ഭിത്തിയില്ല: നന്മണ്ട-അത്തോളി റോഡിൽ അപകടം പതിയിരിക്കുന്നു സുരക്ഷ ഭിത്തിയില്ല: നന്മണ്ട-അത്തോളി റോഡിൽ അപകടം പതിയിരിക്കുന്നു നന്മണ്ട: നവീകരിച്ച റോഡിന് സുരക്ഷ ഭിത്തിയില്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. 10 കിലോമീറ്റർ ദൈർഘ്യം വരുന്ന നന്മണ്ട -അത്തോളി റോഡാണ് കാൽനടയാത്രക്കാരെയും ഡ്രൈവർമാരെയും ആശങ്കയിലാഴ്ത്തുന്നത്. 10.68 കോടി രൂപ സെൻട്രൽ ഫണ്ടിൽനിന്ന് മുടക്കിയാണ് റോഡ് നവീകരിച്ചത്. ചീക്കിലോട് മാപ്പിള സ്കൂൾ മുതൽ ഒളയിമ്മൽ വരെ വയൽപ്രദേശത്തുകൂടെ കടന്നുപോകുന്ന റോഡിന് വയൽഭാഗത്ത് സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ബസ് വയലിലേക്ക് മറിയാൻ കാരണമായതും സുരക്ഷ ഭിത്തിയില്ലാത്തതായിരുന്നു. സ്കൂൾ തുറക്കാനായതോടെ നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ഒരേപോലെ ഭീതിയിലാണ്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ എവിടേക്ക് മാറിനിൽക്കണമെന്നറിയാതെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ പകച്ചുനിൽക്കുന്നു. റോഡരികിലേക്ക് മാറിനിൽക്കാൻ തുനിഞ്ഞാൽതന്നെ വയലിലേക്കാണ് പതിക്കുക. ചീക്കിലോട് എ.എം.എൽ.പി സ്കൂൾ, യു.പി സ്കൂൾ, മദ്റസ വിദ്യാർഥികൾ യാത്ര ചെയ്യുന്നതും ഇതേ പാതയിലൂടെയാണ്. ഇതിനകംതന്നെ ഒരു ഡസനോളം അപകടങ്ങൾ ഈ പാതയിലുണ്ടായിട്ടുണ്ട്. വയലരിക് കെട്ടി ഉയർത്തിയാൽ അപകടം ഒഴിവാക്കാം. കാലവർഷാരംഭത്തിന് മുമ്പെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. photo: nanma10.jpg വയൽഭാഗം സുരക്ഷ ഭിത്തിയില്ലാത്ത നന്മണ്ട -അത്തോളി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.