നന്മണ്ട: പെട്രോൾ പമ്പ് ജീവനക്കാരെ പമ്പിൽ കയറി മർദിച്ചതായി പരാതി. ഞായറാഴ്ച രാത്രി 8.30നോടടുത്താണ് സംഭവം. ബൈക്കിലെത്തിയ സംഘം പെട്രോൾ ചോദിച്ചെത്തിയപ്പോൾ തീർന്നുപോയെന്ന മറുപടിയാണ് ലഭിച്ചതത്രെ. ഇതിൽ പ്രകോപിതരായാണ് സംഘം സിമൻറ് കട്ട ഉപയോഗിച്ച് മാനേജരെയും സഹായിയെയും മർദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പറയമ്പറവയൽ അനീഷിനെ (27) മെഡിക്കൽ കോളജ് ആശുപത്രിയിലും കൃഷ്ണനെ (69) സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെട്രോൾ പമ്പിൽ നിർത്തിയിരുന്ന സ്വകാര്യ ബസിെൻറ ഗ്ലാസും ആക്രമികൾ തകർത്തതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.