വീട്ടമ്മയുടേത് സ്വാഭാവിക മരണമെന്ന് പൊലീസ്

ഉള്ള്യേരി: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ വീടിനകത്തെ കുളിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് അത്തോളി പൊലീസ് അറിയിച്ചു. ഉള്ള്യേരി വെളിയഞ്ചേരി മീത്തല്‍ അബ്ദുൽ ഖാദറി​െൻറ ഭാര്യ സുബൈദയെയാണ് (43) ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ വീട്ടില്‍ പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താതായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം രണ്ടരയോടെ ഉള്ള്യേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.