ഓമശ്ശേരി: ടൗണിലും പരിസരങ്ങളിലുംഅനധികൃത വഴിയോര കച്ചവടം തടയണമെന്നും ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഓമശ്ശേരിയിൽ ഓട്ടോ ടാക്സി സ്റ്റാൻഡ് നിർമിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂനിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് മൂത്തേടത്ത് യോഗം ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു, എം.പി അഷ്റഫ് വാർഷിക റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ കെ. വേലായുധൻ, കെ നാരായണൻ, എം.കെ. കാദിരി, എം.കെ രാജേന്ദ്രൻ, എം.കെ. ഷമീർ എന്നിവർ സംസാരിച്ചു. എം.പി അഷ്റഫ് സ്വാഗതവും പി.കെ. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.